Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡബ്ല്യു.സി.സി ഹരജി:...

ഡബ്ല്യു.സി.സി ഹരജി: സർക്കാറിനും അമ്മക്കും അടിയന്തര നോട്ടീസ്​

text_fields
bookmark_border
കൊച്ചി: നടിമാർക്ക് നേരെയുണ്ടാവുന്ന ലൈംഗിക അതിക്രമങ്ങളടക്കം പരാതികൾ കൈകാര്യം ചെയ്യാൻ 'അമ്മ' സംഘടനക്കകത്ത് സംവിധാനം ഉണ്ടാകണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) നൽകിയ ഹരജിയിൽ സംഘടനക്ക് അടിയന്തര നോട്ടീസിന് ഹൈകോടതി ഉത്തരവ്. സ്പെഷൽ മെസഞ്ചർ മുഖേന നോട്ടീസ് നൽകാൻ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. വിശദീകരണം തേടി സർക്കാറിനും നോട്ടീസ് ഉത്തരവായി. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന സുപ്രീംകോടതി വിധി മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി ൈഹകോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചടക്കമുള്ള പരാതികൾ പരിഗണിക്കാനോ പരിഹാരമുണ്ടാക്കാേനാ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കാനോ എ.എം.എം.എയിൽ സംവിധാനമില്ല. പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപവത്കരിച്ചിട്ടും എ.എം.എം.എ ഭാരവാഹികള്‍ സ്വേ ച്ഛാപരമായാണ് ഇടപെടുന്നത്. ഇൗ സാഹചര്യത്തിൽ വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ പ്രകാരം സംഘടനയിൽ പരാതി പരിഹാര സമിതി ഉണ്ടാകണമെന്നും സമിതി പൊതുസമ്മതരായ വ്യക്തികളെ ഉൾപ്പെടുത്തിയുള്ളതാവണമെന്നും ആവശ്യപ്പെടുന്നതാണ് ഹരജി.
Show Full Article
TAGS:LOCAL NEWS 
Next Story