Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രപതിയുടെ മകൻ...

രാഷ്​ട്രപതിയുടെ മകൻ കാലടിയിൽ

text_fields
bookmark_border
കാലടി: രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറ മകൻ പ്രശാന്ത് കുമാറും കുടുംബവും കാലടി ആദിശങ്കരജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെ 10ന് ക്ഷേത്രത്തിലെത്തിയ ഇവരെ ശൃംഗേരി ക്ഷേത്രം മാനേജർ പ്രഫ. എ. സുബ്രഹ്മണ്യ അയ്യരും അസി. മാനേജർ സൂര്യനാരായണ ഭട്ടും വേദവിദ്യാർഥികളും ചേർന്ന് വേദാലാപനത്തോടെ സ്വീകരിച്ചു. ശ്രീശാരദാദേവി, ശ്രീശങ്കര സന്നിധി, ആര്യാംബ സമാധിമണ്ഡപം എന്നിവിടങ്ങളും സന്ദർശിച്ചു. തുടർന്ന് വേദപണ്ഡിതർ ഇവർക്ക് പ്രസാദം നൽകി. രാഷ്ട്രപതിക്കുള്ള പ്രസാദവും കൊടുത്തുവിട്ടു. പരീക്ഷ ഫീസ് കാലടി: ശ്രീശങ്കര കോളജിലെ 2016-2017 വർഷത്തിലെ കെ.പി.സി.ആർ വിദ്യാർഥികളുടെ പരീക്ഷ ഫീസ് വിതരണം ഒക്ടോബർ 25ന് ആരംഭിക്കും. 20 ദിവസത്തിനകം തുക കൈപ്പറ്റിയില്ലെങ്കിൽ സർക്കാറിലേക്ക് അടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story