Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിഫൈനറി ടാർ...

റിഫൈനറി ടാർ പ്ലാൻറിനുസമീപം ലോറിക്ക്​ തീപിടിച്ചു

text_fields
bookmark_border
അമ്പലമേട്: റിഫൈനറി ടാർ പ്ലാൻറിനുസമീപത്തെ പാർക്കിങ് സ്ഥലത്ത് സൾഫർ കയറ്റാനെത്തിയ ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. ലോറിയുടെ സമീപം ഉറങ്ങാൻ കിടന്ന ക്ലീനർ ശബ്ദം കേട്ടുണർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. റിഫൈനറിയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേന പ്രവർത്തകർ തീയണച്ചു. ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു. ഇൗ ലോറിക്ക് സമീപത്തുതന്നെ നൂറോളം ബുള്ളറ്റ് ടാങ്കറുകളും ടാങ്കർ ലോറികളും പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഉടൻ തീ അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തുതന്നെയാണ് റിഫൈനറിയുടെ ടാർ പ്ലാൻറ് പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story