Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാർമസി കൗൺസിൽ...

ഫാർമസി കൗൺസിൽ തെരഞ്ഞെടുപ്പ്: നടപടിക്രമം പാലിക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
കൊച്ചി: കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിലെ ആറ് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമവും നടപടിക്രമങ്ങളും പാലിച്ചു നടത്തണമെന്ന് ഹൈകോടതി. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനും എതിർപ്പുണ്ടെങ്കിൽ അറിയിക്കാനുമടക്കം സമയം അനുവദിച്ചും നടപടിക്രമങ്ങൾ പൂർത്തിയാക്കിയും വേണം തെരഞ്ഞെടുപ്പ് നടത്താനെന്ന് കോടതി വ്യക്തമാക്കി. നടപടികൾ തീർക്കാതെ ധിറുതിയിൽ തെരഞ്ഞെടുപ്പു നടത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വൈ.എസ് ബിജു നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് 60 ദിവസം മുമ്പ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്നതടക്കം വ്യവസ്ഥകൾ കേരള ഫാർമസി കൗൺസിൽ ചട്ടത്തിലുണ്ടെന്ന് ഹരജിയിൽ പറഞ്ഞു. ഇതൊന്നും പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്താൻ സെപ്റ്റംബർ 18ന് സർക്കാർ വരണാധികാരിയെ നിയമിക്കുകയും സെപ്റ്റംബർ 22 ന് െതരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കുകയും ചെയ്തു. മൂന്നു ദിവസത്തിന് ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നോട്ടീസ് നൽകി. ഇൗ സാഹചര്യത്തിൽ സ്വതന്ത്രവും സുതാര്യവുമായ രീതിയിലല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും ക്രമക്കേട് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി ഒക്ടോബർ 24ന് പരിഗണിക്കാനായി മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story