Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ തുടർച്ച

text_fields
bookmark_border
പ്രാക്ടിക്കൽ കോട്ടയം: 2018 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്-റഗുലർ/സപ്ലിമ​െൻററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 22 മുതൽ 24 വരെ അതത് കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. സൂക്ഷ്മ പരിശോധന: വിദ്യാർഥികൾ ഹാജരാകണം 2018 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഒക്‌ടോബർ 22, 23, 24 തീയതികളിൽ തിരിച്ചറിയൽ രേഖകൾ സഹിതം സിൽവർ ജൂബിലി പരീക്ഷഭവനിലെ റൂം നമ്പർ 226ൽ എത്തണം. പിഎച്ച്.ഡി നൽകി ബയോകെമിസ്ട്രിയിൽ (സുവോളജി) ഷെൽമി ആൻറണിക്ക് പിഎച്ച്.ഡി നൽകാൻ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷഫലം 2018 ജൂണിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ (മലയാളം, ഇംഗ്ലീഷ് ആൻഡ് തിയറ്റർ ആർട്‌സ്, ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഫൈൻ ആർട്‌സ്-സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കൈരളി ഗവേഷക പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. പിഎച്ച്.ഡി പൂർത്തീകരിച്ച വിദ്യാർഥികൾക്ക് കൈരളി ഗവേഷക പുരസ്‌കാരവും റഗുലർ സർവിസിലുള്ള സർവകലാശാല/കോളജ് അധ്യാപകർക്ക് കൈരളി ഗവേഷക പുരസ്‌കാരവും സംസ്ഥാനത്തിനകത്തുള്ള സ്ഥാപനങ്ങളിൽ ഗവേഷകരായവക്ക് കൈരളി ലൈഫ്‌ടൈം അച്ചീവ്‌മ​െൻറ് പുരസ്‌കാരവും ഇന്ത്യക്കകത്തും വിദേശത്തുമുള്ള കേരളീയ ഗവേഷകർക്ക് കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മ​െൻറ് പുരസ്‌കാരവുമാണ് നൽകുക. എം.ജി സർവകലാശാലയുടെ പരിധിയിലുള്ള ഗവേഷകർക്ക് ഒക്‌ടോബർ 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകാം. ജോയൻറ് രജിസ്ട്രാർ, ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686 560 വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ സോഫ്റ്റ് കോപ്പി kairaliaward2018@mgu.ac.in എന്ന ഇ-മെയിലിലും നൽകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story