Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാലകം...കേരള...

ജാലകം...കേരള വാഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
പ്രാക്ടിക്കല്‍, വൈവവോസി തിരുവനന്തപുരം: ആഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്സി കൗണ്‍സലിങ് സൈക്കോളജി പരീക്ഷ പ്രാക്ടിക്കല്‍-വൈവവോസി നവംബര്‍ 12നും 13നും. സെപ്റ്റംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വീണ), എം.എ ഡാന്‍സ് (കേരളനടനം), എം.എ മ്യൂസിക് (മൃദംഗം), എം.പി.എ പരീക്ഷ പ്രാക്ടിക്കല്‍ 24 മുതല്‍. പരീക്ഷഫലം മേയ്/ജൂണില്‍ നടത്തിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ എം.എ ഹിന്ദി പരീക്ഷഫലം വെബ്‌സൈറ്റില്‍. ജൂലൈയില്‍ നടത്തിയ രണ്ടാം വര്‍ഷ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ സപ്ലിമ​െൻററി പരീക്ഷഫലം വെബ്‌സൈറ്റില്‍. ടൈംടേബിള്‍ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി/ബി.കോം എല്‍എല്‍.ബി/ബി.ബി.എ എല്‍എല്‍.ബി പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. 30ന് ആരംഭിക്കുന്ന ബി.എസ്സി (ആന്വല്‍ സ്‌കീം) മാത്തമാറ്റിക്‌സ് മെയിന്‍ (സപ്ലിമ​െൻററി) പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഒക്‌ടോബര്‍/നവംബറില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് െറഗുലര്‍ (2013 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക് (പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ്) ഏഴാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് ജൂണില്‍ നടത്തിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ എം.എ സോഷ്യോളജി പരീക്ഷ മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാല പാളയം ഓഫിസില്‍നിന്ന് കൈപ്പറ്റണം. എം.ഫില്‍ ഡിസര്‍ട്ടേഷന്‍ സര്‍വകലാശാലയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി 26ല്‍ നിന്ന് നവംബര്‍ 16ലേക്ക് മാറ്റി. പരീക്ഷ മാറ്റി തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം 23ന് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷ നവംബര്‍ ഏഴിലേക്ക് മാറ്റി. 17ന് നടത്താനിരുന്ന പി.ജി ഡിപ്ലോമ ഇന്‍ യോഗ തെറപ്പിയുടെ പേപ്പര്‍ VII പരീക്ഷ 29ലേക്ക് മാറ്റി. അവധി തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം കോഴ്‌സുകൾക്ക് 20, 21 തീയതികളില്‍ അവധി.
Show Full Article
TAGS:LOCAL NEWS 
Next Story