Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുകിലോ...

അഞ്ചുകിലോ ക​ഞ്ചാവുമായി മണിപ്പൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
കൊച്ചി: അഞ്ചുകിലോ കഞ്ചാവുമായി മണിപ്പൂർ സ്വദേശി പിടിയിലായി. എറണാകുളത്തെ സ്കൂളുകളിലും കോളജുകളിലും മാളുകളിലും വിൽപന നടത്താൻ നാഗാലാൻഡിൽനിന്ന് കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി മണിപ്പൂർ സേനാപതി സ്വദേശി ജെറി എന്ന ജാങ്ഘോംഗംകിപ്ജെറിയാണ് (24) എക്സൈസ് പിടിയിലായത്. നാഗാലൻഡിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് എറണാകുളത്ത് വ്യാപാരം നടത്തിയപ്പോൾ ഇടപ്പള്ളി ഒബറോൺ മാളിന് സമീപം എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.െഎ ബി. സുേരഷിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എക്സൈസ് സി.െഎ ബി. സുരേഷി​െൻറ നേതൃത്വത്തിെല സംഘമാണ് ഇയാളെ പിടികൂടിയത്. പ്രിവൻറിവ് ഒാഫിസർമാരായ വി.എ. ജബ്ബാർ, ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഒാഫിസർമാരായ രഞ്ജു എൽദോ തോമസ്, എൻ.പി. ബിജു, എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സി.ജി. ഷാബു, വനിത സിവിൽ എക്സൈസ് ഒാഫിസർ ജിജി മോൾ എന്നിവർ റെയ്ഡിൽ പെങ്കടുത്തു. ദുരിതാശ്വാസനിധിയിലേക്ക് അമര രാജ ഗ്രൂപ്പി​െൻറ ഒരുകോടി കൊച്ചി: പ്രളയക്കെടുതിയിൽപെട്ട കേരളത്തിന് അമര രാജ ഗ്രൂപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ നൽകി. ഗ്രൂപ് വൈസ് ചെയർമാനും പാർലമ​െൻറ് അംഗവുമായ ജയദേവ് ഗല്ലയും എച്ച്.ആർ, ബിസിനസ് ഡെവലപ്മ​െൻറ് പ്രസിഡൻറ് ബി. ജയ്കൃഷ്ണയും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story