Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പെഷൽ സ്കൂൾ...

സ്പെഷൽ സ്കൂൾ വിദ്യാർഥികള്‍ക്ക്​ മ്യൂസിയം പദയാത്ര

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി ചരിത്ര മ്യൂസിയത്തിലെ ആര്‍ട്ട് ഗാലറി ചൊവ്വാഴ്ച കൊട്ടും പാട്ടുമായി ശബ്ദമുഖരിതമായി. സഹാപീഡിയ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സന്ദര്‍ശനം സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയായി. ചരിത്രവും പൈതൃകവും നല്‍കുന്ന അറിവുകള്‍ ഏവര്‍ക്കും പ്രാപ്യമാകണമെന്ന സഹാപീഡിയയുടെ ലക്ഷ്യത്തി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പച്ചാളത്തെ റീന മെമ്മോറിയല്‍ സംരക്ഷണ സ്പെഷല്‍ സ്കൂളിലെ 15 വിദ്യാർഥികളാണ് മ്യൂസിയം കാണാനെത്തിയത്. നാലു അധ്യാപകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പത്ത് വിദ്യാര്‍ഥിനികളും അഞ്ച് വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം രണ്ട് മണിക്കൂറോളം കേരള ചരിത്ര മ്യൂസിയത്തില്‍ ചെലവഴിച്ചു. 32 വയസ്സുള്ള വിദ്യാർഥികള്‍ വരെ സംഘത്തിലുണ്ടായിരുന്നു. ചരിത്രമ്യൂസിയത്തിലും ആര്‍ട്ട് ഗാലറിയിലുമായി സമയം ചെലവഴിച്ചു. ചിത്രരചനയും കൊട്ടും പാട്ടുമായി ഇവര്‍ മ്യൂസിയം സന്ദര്‍ശനം ആഘോഷമാക്കി. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവര്‍ക്കും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള അറിവുകള്‍ പ്രാപ്യമാകണമെന്നതാണ് സഹാപീഡിയയുടെ ലക്ഷ്യമെന്ന് സീനിയര്‍ കോഓഡിനേറ്റര്‍ രഞ്ജിനി കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. ഇത്തരം മാറ്റങ്ങള്‍ നമ്മുടെ നാട്ടിലും കൊണ്ടു വരാനുള്ള ശ്രമമാണ് സഹാപീഡിയയുടേതെന്നും അവർ പറഞ്ഞു. ഭിന്ന ബുദ്ധിവികാസവും അതുമൂലം സവിശേഷമായ ആവശ്യങ്ങളുമുള്ളവര്‍ക്കായി സഹാപീഡിയ കേരള മ്യൂസിയത്തില്‍ സംഘടിപ്പിച്ച രണ്ടാമത്തെ പരിപാടിയാണിത്. ഇന്ത്യയിലെ നാനാ ഭാഗങ്ങളിലെ ചരിത്രസ്മാരകങ്ങള്‍, കലസാഹിത്യം, സിനിമ ഭക്ഷണ വൈവിധ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ തരുന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയാണ് സഹാപീഡിയ. സമൂഹവുമായി ആശയവിനിമയം നടത്താന്‍ വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്ന് സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ ഷീബ വര്‍ഗീസ് പറഞ്ഞു. 1998 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ 83 വിദ്യാർഥികളുണ്ട്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുകയാണെന്നും അവര്‍ പറഞ്ഞു. സാധാരണഗതിയില്‍ മ്യൂസിയത്തിനുള്ളില്‍ ചെറിയ ശബ്ദം പോലും അനുവദിക്കില്ലെന്ന് മ്യൂസിയത്തി​െൻറ ചുമതല വഹിക്കുന്ന അദിതി നായര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിദ്യാർഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോഴുള്ള സന്തോഷത്തിന് അതിരുകളില്ലെന്നും അവര്‍ പറഞ്ഞു. വിദ്യാർഥികൾ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണം -മന്ത്രി കളമശ്ശേരി: സർക്കാർ പോളിടെക്നിക്കുകളിൽനിന്നും വിദഗ്ധ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ നാടിനോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ഭിന്നശേഷിക്കാരായ സിവിൽ ഡിപ്ലോമ വിദ്യാർഥികൾക്കായി കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ നിർമിച്ച പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവ. പോളിടെക്നിക് കോളജുകളിൽ അധ്യാപകർ, കെട്ടിടങ്ങൾ, ലബോറട്ടറികൾ എന്നിവക്കായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടാണ് ഓരോ സർക്കാർ സ്ഥാപനങ്ങളും നടത്തുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സർക്കാർ ജോലി നേടണമെന്ന നിർബന്ധ ബുദ്ധി ഉണ്ടാകേണ്ടതില്ല. പി.എസ്.സിയിലൂടെ ലഭിച്ചാലേ ജോലിയാകൂ എന്നും കരുതണ്ട. സ്വകാര്യ സംരംഭങ്ങൾ കൂണുപോലെയാണ് വളർന്നുനിൽക്കുന്നത്. അത്തരം സാങ്കേതിക മേഖലകളിൽ നല്ലൊരു ഇടം കണ്ടെത്താൻ വൈദഗ്ധ്യം നേടിയവർക്കാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിദ്യാലയത്തിൽ പഠിക്കുമ്പോൾ നാടി​െൻറ ബഹുസ്വരതയെയും സമൂഹത്തെയും ഉൾക്കൊള്ളാൻ കഴിയും. ആചാരങ്ങളും, അനുഷ്ഠാനങ്ങളും വിശ്വാസത്തി​െൻറ ഭാഗമായുള്ളതാണ്. മാറ്റങ്ങൾ ഉൾകൊണ്ട് മനുഷ്യപുരോഗതിക്കുവേണ്ടി സജ്ജരാകാൻ നാം തയാറാകണമെന്നും മന്ത്രി പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ, എ.എം. യൂസുഫ്, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് സക്കീർ ഹുസൈൻ, കൗൺസിലർമാരായ എ.എ. പരീത്, ബിജു മോഹനൻ, ജോയൻറ് ഡയറക്ടർ കെ.എൻ. ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും പ്രിൻസിപ്പൽ വി.എൻ. ലീല നന്ദിയും പറഞ്ഞു. ശ്രവണ, സംസാര പരിമിതിയുള്ള സിവിൽ ഡിപ്ലോമ വിദ്യാർഥികൾക്കായാണ് കെട്ടിടം. ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ ഭരണാനുമതി പ്രകാരം125 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story