Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിം ലീഗിലെ ഗ്രൂപ് ...

മുസ്​ലിം ലീഗിലെ ഗ്രൂപ് വഴക്ക്​; ടൗൺ കമ്മിറ്റി ഒാഫിസിന്​ മുകളിലെ ബോർഡ്​ നീക്കി

text_fields
bookmark_border
കളമശ്ശേരി: ഗ്രൂപ് വൈരം നിലനിൽക്കുന്ന കളമശ്ശേരിയിൽ മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി ഒാഫിസ് ബോർഡിന് മുകളിൽ മണ്ഡലം കമ്മിറ്റി ബോർഡ് സ്ഥാപിച്ചത് എതിർ വിഭാഗം നീക്കം ചെയ്തു. എച്ച്.എം.ടി ജങ്ഷന് സമീപം സ്വന്തം കെട്ടിടത്തിലുള്ള ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗി​െൻറ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബോർഡുകളെ സംബന്ധിച്ചാണ് ഗ്രൂപ് പോര് വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നത്. കെട്ടിടത്തിൽ കളമശ്ശേരി ടൗൺ കമ്മിറ്റിയുടെയും കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെയും ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് മുന്നിൽ ടൗൺ കമ്മിറ്റി ലീഗ് ഹൗസ് എന്ന പേരിൽ വലിയ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് മേലെ മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ബോർഡ് എതിർ വിഭാഗം സ്ഥാപിച്ചതാണ് മറു ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ജില്ലയിലെ ലീഗി​െൻറ പ്രധാന ശക്തികേന്ദ്രമാണ് കളമശ്ശേരി. എം.എൽ.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞി​െൻറ പേരിലും, അഹമ്മദ് കബീറി​െൻറയും പേരിൽ രണ്ട് ഗ്രൂപ്പുകളായി ചേരിതിരിഞ്ഞാണ് പ്രവർത്തനം. ജില്ലയിൽ എല്ലായിടത്തും ഇവരുടെ പേരിൽ ഗ്രൂപ് തിരിഞ്ഞ് പ്രവർത്തകർ ഉണ്ടെങ്കിലും കളമശ്ശേരിയിൽ ഇരുവരുടെയും ഗ്രൂപ് ശക്തമാണ്. നിലവിൽ കളമശ്ശേരി ടൗൺ കമ്മിറ്റിയിൽ കബീർ ഗ്രൂപ്പുകാരും മണ്ഡലം കമ്മിറ്റിയിൽ ഇബ്രാഹിം ഗ്രൂപ്പുകാരുമാണത്രെ ശക്തർ. ഒരു സമയത്ത് ചേരുന്ന യോഗങ്ങളെല്ലാം ബഹളം കൊണ്ടാണ് അവസാനിച്ചിരുന്നത്. എന്നാൽ, അടുത്തകാലത്തായി അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും വൈരം ഉയർന്നിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story