Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ റിസര്‍ച്...

കുസാറ്റിൽ റിസര്‍ച് ലാബും ഡാറ്റ സെൻററും ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊച്ചി: ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ബയോടെക്‌നോളജി വകുപ്പ് മന്ദിരത്തി​െൻറ രണ്ടാം നിലയും റിസര്‍ച് ലാബുകളും വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. കണ്‍ട്രോളർ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി, വകുപ്പ് മേധാവി ഡോ. സരിത ജി. ഭട്ട് എന്നിവര്‍ പെങ്കടുത്തു. സർവകലാശാലയിലെ ഡാറ്റ സ​െൻററും വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സ​െൻററില്‍ നടന്ന പരിപാടിയില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റർ, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. ജി. സന്തോഷ്കുമാര്‍ എന്നിവർ സംസാരിച്ചു. ലേല നടപടി വൈകി; കുറ്റിക്കാട്ടിൽ തള്ളിയ ഔദ്യോഗിക വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു കാക്കനാട്: പഴയ വാഹനങ്ങൾ ലേലം ചെയ്യാൻ നടപടിയായപ്പോൾ റവന്യൂ വകുപ്പ് സിവിൽ സ്റ്റേഷനിലെ കുറ്റിക്കാട്ടില്‍ തള്ളിയ ഔദ്യോഗിക വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിച്ചപ്പോഴാണ് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ ലേലത്തില്‍ വില്‍ക്കാന്‍ കൊള്ളാവുന്ന ഒരെണ്ണംപോലും കണ്ടെത്താനായില്ല. കുറ്റിക്കാട്ടില്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ് വാഹനങ്ങളെല്ലാം. അഞ്ചുമുതല്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള അംബാസഡര്‍ കാറുകളും ജീപ്പുകളും വര്‍ഷങ്ങള്‍ക്കുമുമ്പ്് ജില്ല ഭരണകൂടം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുരുമ്പെടുത്ത് അസ്ഥിപഞ്ജരമായ വാഹനങ്ങളാണ് കുറ്റിക്കാട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത്. റവന്യൂ വകുപ്പ് 10 പുതിയ വാഹനം വാങ്ങുന്നതിന് മുന്നോടിയായാണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സംശയം. കെട്ടിക്കിടക്കുന്ന കോടികളുടെ റിവർ മാനേജ്‌മ​െൻറ് ഫണ്ട് വക മാറ്റി വിനിയോഗിച്ചാണ് 10 ബൊലീറോ ജീപ്പ് രണ്ടുവര്‍ഷം വാങ്ങിയത്. ജില്ലയില്‍ പുഴ സംരക്ഷണത്തിന് നീക്കിവെച്ച തുകയിൽനിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ മാത്രം ഒരു കോടിയില്‍പരം രൂപ റവന്യൂ വകുപ്പ് വകമാറ്റിയതായി അന്ന് അരോപണം ഉയർന്നിരുന്നു. പുഴ സംരക്ഷണത്തിന് ജില്ലയില്‍ ഒരുരൂപപോലും ചെലവഴിക്കാതെയാണ് 22 കോടിയുടെ റിവർ മാനേജ്‌മ​െൻറ് ഫണ്ടില്‍നിന്ന് വാഹനങ്ങള്‍ വാങ്ങാന്‍ തുക വക മാറ്റിയത്. പുഴസംരക്ഷണത്തിന് താലൂക്ക്, ജില്ലതലത്തില്‍ വാഹനങ്ങള്‍ വേണമെന്ന് പറഞ്ഞാണ് സര്‍ക്കാറില്‍നിന്ന് അനുമതി വാങ്ങിയത്. വാഹനങ്ങള്‍ വാങ്ങാന്‍ ധന വകുപ്പി​െൻറ അനുമതി ലഭിക്കില്ലെന്ന സാഹചര്യം മറികടക്കാന്‍ റിവര്‍മാനേജ്‌മ​െൻറ് ഫണ്ട് വകമാറ്റുകയായിരുെന്നന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 10 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അതുവരെ റവന്യൂ വകുപ്പില്‍ ഓടിക്കൊണ്ടിരുന്ന അംബാസഡര്‍ കാറുകളും ജീപ്പുകളും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കുറ്റിക്കാട്ടിലേക്ക് തള്ളുകയായിരുന്നു. ജനങ്ങളുടെ ശ്രദ്ധയിൽപെടാതിരിക്കാന്‍ പരേഡ് ഗ്രണ്ടിന് സമീപം പൊലീസും വാഹനവകുപ്പും പിടിച്ചെടുത്ത സ്വകാര്യ വാഹനങ്ങളുടെ കൂട്ടത്തിലാണ് ഔദ്യോഗിക വാഹനങ്ങളും തള്ളിയത്.
Show Full Article
TAGS:LOCAL NEWS 
Next Story