Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൈക്കോണ്‍ 2018: പിച്ച് ...

'ടൈക്കോണ്‍ 2018': പിച്ച് ഫെസ്​റ്റിവെലിന്​ കൊച്ചിയില്‍ തുടക്കം

text_fields
bookmark_border
കൊച്ചി: സംരംഭക സമ്മേളനമായ ടൈക്കോണ്‍ 2018ന് മുന്നോടിയായി ടൈ കേരള കൊച്ചിയിൽ റീജനല്‍ പിച്ച് ഫെസ്റ്റിെവല്‍ സംഘടിപ്പിച്ചു. നൂതന ആശയവുമായി എത്തുന്ന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ച്ചക്കുള്ള സുവർണാവസരമാണ് പിച്ച് ഫെസ്റ്റിവെല്‍ ഒരുക്കുന്നത്. കൊച്ചി കിന്‍ഫ്ര ഹൈടെക്കില്‍ നടന്ന പിച്ച് ഫെസ്റ്റിവെലില്‍ സാമൂഹിക പ്രാധാന്യമുള്ള നൂതന സംരംഭക ആശയങ്ങളുമായി നിരവധിപേര്‍ പങ്കെടുത്തതായി ടൈക്കോണ്‍ കേരള പ്രസിഡൻറ് എം.എസ്.എ. കുമാര്‍ പറഞ്ഞു. പിച്ച് ഫെസ്റ്റിവെലിന് മുന്നോടിയായി ശക്തവും വിജയപ്രദവുമായ സംരംഭകപദ്ധതികള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന ശിൽപശാലക്ക് എൻറര്‍പ്രണറും അൈഡ്വസര്‍ ഫെസിലിറ്റേറ്റര്‍ ആൻഡ് ഇന്‍വെസ്റ്ററുമായ ചന്ദുനായര്‍ നേതൃത്വം നല്‍കി. നവംബര്‍ 16, 17 തീയതികളിലായി സംരംഭകത്വവും സാങ്കേതികവിദ്യകളും വഴി സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷൻ സ​െൻററില്‍ നടക്കുന്ന സമ്മേളനത്തി​െൻറ പ്രധാന ഇനമായ പിച്ച് ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്ന 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കാനാണ് നാല് കേന്ദ്രങ്ങളിലായി റീജനൽ പിച്ച് ഫെസ്റ്റിവെല്‍ നടക്കുന്നത്. ഈ മാസം 11ന് തിരുവനന്തപുരം ടെക്നോ പാർക്കിലായിരുന്നു ആദ്യ പിച്ച് ഫെസ്റ്റിവൽ. ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റിവുമായി ചേര്‍ന്നാണ് 20ന് കോഴിക്കോട് പിച്ച് ഫെസ്റ്റിവെല്‍ നടക്കുക. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ചാണ് പിച്ച് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ടൈക്കോണ്‍ കേരള 2018ല്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.tieconkerala.org , 9387522021 info@tiekerala.org വഴി രജിസ്റ്റർ ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story