Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിശീലനം തുടങ്ങി

പരിശീലനം തുടങ്ങി

text_fields
bookmark_border
പരിശീലനം തുടങ്ങി
cancel
കൂത്താട്ടുകുളം: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് എൻ.എസ്.എസ് മൂവാറ്റുപുഴ താലൂക്ക് യൂനിയൻ ആവിഷ്കരിച്ച വിജയപീഠം പദ്ധതിയുടെ . ശ്രീധരീയം ഗ്രൂപ് ചെയർമാൻ എൻ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ശ്യാ൦ദാസ് അധ്യക്ഷത വഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് കെ.കെ. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി എ.കെ. ജയകുമാർ, എൻ.സി. വിജയകുമാർ, വിധു പി. നായർ, ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, പി.കെ. രാധാകൃഷ്ണൻ, കെ.എൻ. രാമൻ നായർ, എ.ബി. ജനാർദനൻ നായർ, സുരേന്ദ്രൻ ദേവകൃതം, സുമതി രാധാകൃഷ്ണൻ, സിന്ധു മനോജ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പങ്കെടുക്കുന്ന താലൂക്ക് യൂനിയനിലെ 51 കരയോഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രഫ. എസ്. ശിവദാസിെൻ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10.30ന് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമുള്ള വിജയമന്ത്രം പരിശീലന ക്ലാസ് നടക്കും. വിവിധ മേഖലകളിൽ പ്രതിഭകളായവരെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് പുരസ്കാരങ്ങളും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story