Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ ആം ഫോർ ആലപ്പി:...

ഐ ആം ഫോർ ആലപ്പി: പള്ളാത്തുരുത്തി സ്​കൂളിന് കമ്പ്യൂട്ടറും ലാബുമായി

text_fields
bookmark_border
ആലപ്പുഴ: പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണത്തിനും ഐ ആം ഫോർ ആലപ്പിയുടെ കൈത്താങ്ങ്. വെള്ളപ്പൊക്കത്തിൽ കമ്പ്യൂട ്ടർ ലാബ് നശിച്ച തിരുമല വാർഡിലെ പള്ളാത്തുരുത്തി ഇ.ഡി എൽ.പി സ്‌കൂളിനാണ് ഇക്കുറി സഹായം. ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവിൽ അഞ്ച് കമ്പ്യൂട്ടറും ഫർണിച്ചറും ലാബി​െൻറ നവീകരണവും പൂർത്തിയാക്കി. തെലങ്കാനയിൽനിന്നാണ് ഇതിനാവശ്യമായ സഹായമെത്തിയത്. ലാബ് നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സഹായമെത്തിച്ച തെലങ്കാന റെക്കഗ്നൈസ്ഡ് സ്‌കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ പ്രതിനിധി മീനേന്ദർ റാവു, ഇന്ത്യൻ തെലുങ്ക് സിവിൽ സർവൻറ്സ് അസോസിയേഷൻ കോഓഡിനേറ്റർ ഡോ. സി.എൻ. െറഡ്ഡി എന്നിവരും ചടങ്ങിനെത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജി. മനോജ്കുമാർ, കൗൺസിലർ വി. ജയപ്രസാദ്, പ്രധാനാധ്യാപിക ലീന ഹരി എന്നിവർ സംസാരിച്ചു. കൈത്തറി ജീവനക്കാർക്ക് പരിശീലന പരിപാടി ആലപ്പുഴ: സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ് െഡവലപ്മ​െൻറും സംയുക്തമായി കൈത്തറി മേഖലയിലെ സഹകരണസംഘം സെക്രട്ടറിമാർക്കും ഹാൻടെക്സ്, ഹാൻവീവ്, ജില്ല വ്യവസായകേന്ദ്രം ഇൻസ്പെക്ടർമാർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ പരിശീലനം സംസ്ഥാന കൈത്തറി വികസന ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. വിപണി വിഹിതം വർധിപ്പിക്കാൻ കൈത്തറി വകുപ്പ്, ഹാൻവീവ്, ഹാൻടെക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, ജില്ല വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറോളം പേർ പരിശീലനത്തിൽ പങ്കെടുത്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ് െഡവലപ്മ​െൻറ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എക്സിക്യൂട്ടിവ് ഡയറക്ടർ ഇ. സലാഹുദ്ദീൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ശ്രീധന്യൻ, കണ്ണൂർ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി ടെക്നിക്കൽ സൂപ്രണ്ടുമാരായ എം. ശ്രീനാഥ്, കെ.വി. ബ്രിജേഷ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.വി. സന്തോഷ്, കീഡ് കോഓഡിനേറ്റർ എം.ടി. അജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story