Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർട്ടിസ്​റ്റ്​...

ആർട്ടിസ്​റ്റ്​ എസ്​.എൽ. ലാരിയസ്​ അനുസ്​മരണ ചിത്ര^ശിൽപ പ്രദർശനവും ചിത്രകല സെമിനാറും

text_fields
bookmark_border
ആർട്ടിസ്റ്റ് എസ്.എൽ. ലാരിയസ് അനുസ്മരണ ചിത്ര-ശിൽപ പ്രദർശനവും ചിത്രകല സെമിനാറും ആലപ്പുഴ: എസ്.എസ് സ്കൂൾ ഓഫ് ആർട്സ് മുൻ ഡയറക്ടറും ചിത്രകാരനുമായ എസ്.എൽ. ലാരിയസി​െൻറ 100ാം ജന്മവാർഷികം ആഘോഷിക്കുന്നു. ഇതി​െൻറ ഭാഗമായി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ചിത്ര-ശിൽപ പ്രദർശനം, ചിത്രകല സെമിനാർ, കലാപ്രതിഭകളെ ആദരിക്കൽ, സ്കൂൾ വിദ്യാർഥികൾക്കുള്ള ചിത്രരചന മത്സരം, ഉപകരണസംഗീത വാദനം തുടങ്ങിയവ സംഘടിപ്പിക്കും. വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ 14 മുതൽ 20 വരെയാണ് പ്രദർശനം. 14ന് വൈകീട്ട് മൂന്നിന് സ്റ്റഡി സ​െൻറർ ഡയറക്ടർ ആര്യാട് ഭാർഗവ​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംവിധായകൻ പോൾസൺ പ്ലാപ്പുഴ ഉദ്ഘാടനം ചെയ്യും. ബി. ജോസുകുട്ടി കലാപ്രതിഭകളെ പരിചയപ്പെടുത്തും. മുതിർന്ന ചിത്രകാരന്മാരായ പി.പി. സുമനൻ, ഡി. ഗോപിദാസ്, പ്രഫ. പി.ജി. ബാലകൃഷ്ണൻ നായർ, പി.ജി. ഗോപകുമാർ എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ആര്യാട് ഭാർഗവൻ, ബി. ജോസുകുട്ടി, വയലാർ ഗോപാലകൃഷ്ണൻ, രുദ്രാദിലീപ്, കെ.കെ. പ്രദീപ് എന്നിവർ പങ്കെടുത്തു. ചിത്രരചന മത്സരം ആലപ്പുഴ: ചിത്രകാരൻ എസ്.എൽ. ലാരിയസി​െൻറ 100ാം ജന്മവാർഷികത്തോടനുബന്ധിച്ച് 14ന് വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സ​െൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. എൽ.കെ.ജി, യു.കെ.ജി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മത്സരം. എല്ലാവർക്കും സാക്ഷ്യപത്രങ്ങളും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും. ഫോൺ: 9495440501. സമുദായ വികാരം ഇളക്കിവിടാൻ യു.ഡി.എഫ് ശ്രമം -ഐ.എൻ.എൽ ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമുദായ വികാരം ഇളക്കിവിടാൻ യു.ഡി.എഫും കോൺഗ്രസും ശ്രമിക്കുകയാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി. ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരെ ഒന്നിക്കാൻ പറയുകയും ഇപ്പുറത്ത് അവിശുദ്ധ ബന്ധം ഊട്ടി ഉറപ്പിക്കുകയും ചെയ്തതോടെ യു.ഡി.എഫി​െൻറ തനിനിറം വെളിച്ചത്തായതായി കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് നിസാർ കാക്കോത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുധീർ കോയ, ജനറൽ സെക്രട്ടറി ബി. അൻഷാദ്, സാദത്ത് ചാരുംമൂട്, കെ. മോഹനൻ, കായംകുളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ആറ്റകുഞ്ഞ്, വി.എസ്. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story