Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃപ്പെരുന്തുറയിൽ...

തൃപ്പെരുന്തുറയിൽ സാമൂഹികവിരുദ്ധര്‍ പുറംമുട്ടുകൾ തകര്‍ത്തു

text_fields
bookmark_border
മാന്നാര്‍: പ്രളയം ഒഴിഞ്ഞ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പാടശേഖരത്തില്‍ സ്ഥാപിച്ച പുറംമുട്ടുകള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. തൃപ്പെരുന്തുറ ഒന്നാം ബ്ലോക്കിലെ 387 ഏക്കറിലെ പാടശേഖരത്തില്‍ പാമ്പനം ഭാഗെത്ത പുറംമുട്ടാണ് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പാടശേഖര സമിതി പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ഒരുപ്പൂ കൃഷി മാത്രമുള്ള ചെന്നിത്തല തൃപ്പെരുന്തുറയിലെ പാടശേഖരം പ്രളയത്തില്‍ പുറംബണ്ടുകൾ തകർന്നതിനാൽ കര്‍ഷകർ ആശങ്കയിലായിരുന്നു. ഇത് പരിഹരിക്കാൻ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ സഹകരണത്തോടെ പാടങ്ങളിെല മോട്ടോര്‍ പുരകളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് കാറ്റാടി, മുളകള്‍ ഉപയോഗിച്ച് പതിനൊന്നോളം പുറംമുട്ടുകളിട്ട് ബലപ്പെടുത്തി പെട്ടിയും പറയും മോേട്ടാറുകളും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. പാടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചശേഷം വരിനെല്ലും കളകളും നശിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് സാമൂഹികവിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം. വെള്ളം തടഞ്ഞുനിര്‍ത്തിയ മണല്‍ ചാക്കുകളും പ്ലാസ്റ്റിക് ചാക്കുകളും കത്തിയും േബ്ലഡും ഉപയോഗിച്ച് കീറിയിരുന്നു. പുറംമുട്ട് തകര്‍ന്നതോടെ പാടങ്ങളില്‍ വെള്ളം നിറഞ്ഞ് നിലം ഒരുക്കാനാവാത്ത നിലയിലും ട്രാക്ടറുകള്‍ പാടത്ത് ഇറക്കാനാവാത്ത അവസ്ഥയിലുമാണ്. കഴിഞ്ഞ വിളവെടുപ്പില്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പാടങ്ങളില്‍ വ്യാപകമായി ബാധിച്ച വരിനെല്ല് കര്‍ഷകരെ കടക്കെണിയില്‍ എത്തിച്ചു. താലിവരെ പണയപ്പെടുത്തി കൃഷിയിറക്കിയ കര്‍ഷകര്‍ ഒരുമണി നെല്ലുപോലും പാടത്തുനിന്ന് വീട്ടിലേക്ക് കൊണ്ടുപോകാനാവാതെ അവിടത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. പാമ്പനം, തേവര്‍കടവ്, വള്ളാംകടവ്, വള്ളാംകടവ് ചീപ്പ്, കോട്ടമുറി, കുന്നുകണ്ടത്തില്‍ എന്നിവിടങ്ങളില്‍ നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പതിനൊന്നോളം പുറംമുട്ടുകള്‍ സ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story