ചെങ്ങന്നൂർ കെ.എസ്​.ആർ.ടി.സി ഡീസൽ പമ്പ്​ നിർമാണം തുടങ്ങി

05:04 AM
12/10/2018
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡീസൽ പമ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. പുതിയ പമ്പി​െൻറ നിർമാണം ഈ ആഴ്ച ആരംഭിക്കും. ഡീസൽ പമ്പിലെ ട്രങ്ക് വെള്ളം കയറി തുരുമ്പിച്ചതോടെ ബസുകൾക്ക് ഡീസൽ നിറക്കാനാകാത്ത സ്ഥിതിയായിരുന്നു. നിലവിൽ പന്തളം, തിരുവല്ല, അടൂർ, കൊല്ലം ഡിപ്പോകളിൽനിന്നാണ് ഡീസൽ നിറക്കുന്നത്. ഇത് സമയനഷ്ടത്തിനും കാരണമായിരുന്നു. പുതിയ പമ്പി​െൻറ നിർമാണം പൂർണമായും ഐ.ഒ.സിയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കരാറുകാരൻ ഡിപ്പോ എൻജിനീയറുമായി കൂടിക്കാഴ്ച നടത്തി. പുതിയ പമ്പ് സ്ഥാപിക്കേണ്ട സ്ഥലത്തി​െൻറ സ്‌കെച്ച് പകർപ്പ് കൈപ്പറ്റി. ശബരിമല തീർഥാടനംകൂടി കണക്കിലെടുത്ത് 20 ദിവസംകൊണ്ട് നിർമാണം പൂർത്തീകരിച്ച് കെ.എസ്.ആർ.ടി.സിക്ക് കൈമാറാനാണ് പദ്ധതി. 1200 ലിറ്റർ ഡീസലാണ് പ്രതിദിനം ഡിപ്പോയിലെ ബസുകൾക്ക് ആവശ്യം. മണ്ഡലകാലം ആരംഭിക്കുന്നതോടെ ഇതി​െൻറ അളവ് കൂടും. പഴയ പമ്പി​െൻറ ടാങ്കിന് 20,000 ലിറ്ററായിരുന്നു സംഭരണശേഷി. 18,000 ലിറ്റർ വീതമുള്ള രണ്ട് ടാങ്കാവും പുതിയ പമ്പിന് സ്ഥാപിക്കുക. 2013ൽതന്നെ പമ്പ് മാറ്റിസ്ഥാപിക്കാൻ ഐ.ഒ.സി നടപടി ആരംഭിച്ചിരുന്നു. ഓരോ പ്രശ്നങ്ങൾകാരണം നീളുകയായിരുന്നു. പഴയ കംഫർട്ട് സ്റ്റേഷ​െൻറ സ്ഥലത്താണ് പുതിയ പമ്പ് നിർമിക്കുന്നത്. പുതിയ പമ്പ് സ്ഥാപിക്കുന്നതോടെ ഡിപ്പോയിൽ ബസുകൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിൽ മാറ്റം വരും. വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന വഴികൾക്കാണ് പരസ്പരം മാറ്റം വരുക. നിർമാണം പൂർത്തീകരിച്ച് പമ്പ് പ്രവർത്തിച്ചുതുടങ്ങുന്നതോടെ നിലവിൽ സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങുന്ന വഴി വേ ഇൻ ആക്കി മാറ്റും. വാഹനങ്ങളിൽ ഇന്ധനം നിറച്ചശേഷം ഗാരേജിലേക്ക് കയറ്റത്തക്കവണ്ണമാണ് ഇത് ക്രമീകരിക്കുന്നത്. ഇന്ധനം നിറച്ചശേഷം വാഹനങ്ങൾ റോഡിലേക്ക് ഇറക്കി വീണ്ടും ഡിപ്പോയിലേക്ക് കയറ്റാനുള്ള ബുദ്ധിമുട്ടും ഒഴിവാകും. ഏവൂർ ദാമോദരൻ നായർ സ്മാരക അവാർഡ് കലാമണ്ഡലം ജനാർദനന് ഹരിപ്പാട്: തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ സ്മാരക അവാർഡ് കലാമണ്ഡലം ജനാർദനന്. 60 വർഷത്തെ കലാസേവന പാരമ്പര്യമാണ് ജനാർദനനുള്ളത്. 2007ൽ ലക്കിടി കുഞ്ചൻ സ്മാരകത്തിൽനിന്ന് കുഞ്ചൻ അവാർഡ്, 2010ൽ കേരള കലാമണ്ഡലം അവാർഡും നേടിയിട്ടുണ്ട്. കേന്ദ്രസർക്കാറി​െൻറ സ്കോളർഷിപ്പോടുകൂടി തുള്ളൽ കലയിൽ ഗവേഷണം നടത്തി. ഏവൂർ ദാമോദരൻ നായർ അനുസ്മരണം 21ന് രാമപുരം ഗവ. എച്ച്.എസ്.എസ്.സിൽ നടക്കും. പരിപാടിയിൽ 10,001 രൂപ, പ്രശസ്തിപത്രം, ഏവൂർ അവാർഡ് എന്നിവ ജനാർദനന് കൈമാറും. ചേപ്പാട് പഞ്ചായത്തിന് 12 കോടി ഹരിപ്പാട്: കേന്ദ്ര റോഡ് വികസന പദ്ധതി പ്രകാരം ചേപ്പാട് പഞ്ചായത്തിന് 12 കോടി അനുവദിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ഏവൂര്‍ ക്ഷേത്രം-നാഷനല്‍ ഹൈവേ, ഏവൂര്‍ പനച്ചമൂട്-ചേപ്പാട്, കാഞ്ഞൂര്‍-മുട്ടം എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് തുക അനുവദിച്ചത്. നാഷനല്‍ ഹൈവേ നിരത്തുവിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Loading...
COMMENTS