ദുരിതാശ്വാസ ക്യാമ്പിൽനിന്ന്​ കാണാതായി

05:04 AM
12/10/2018
പറവൂർ: പ്രളയകാലത്ത് വടക്കേക്കര മടപ്ലാതുരുത്ത് ഉണ്ണിമിശിഹ സഹായ സംഘത്തി​െൻറ ക്യാമ്പിൽ കഴിഞ്ഞിരുന്ന അഭയാർഥിയെ കാണാതായി. മട പ്ലാതുരുത്ത് വടശ്ശേരി ജോസഫിനെയാണ് (60) കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹത്തെ ആഗസ്റ്റ് 20 മുതലാണ് ക്യാമ്പിൽനിന്ന് കാണാതായത്. വെളുത്ത നിറം, അഞ്ചരയടി ഉയരം, സാമാന്യം തടിച്ച ശരീരം. കാണാതാവുമ്പോൾ നീലയും പച്ചയും വരകളുള്ള ഫുൾ കൈ ഷർട്ടും ചാരനിറത്തിലെ ലുങ്കിയുമായിരുന്നു വേഷം. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് വടക്കേക്കര സബ് ഇൻസ്പെക്ടർ അഭ്യർഥിച്ചു. ഫോൺ: 0484 2482016, 9497980497. അനുസ്മരണം പറവൂർ: സി.പി.എം നേതാവും പ്രമുഖ സഹകാരിയും അഭിഭാഷകനുമായിരുന്ന വി.എ. അനിലി​െൻറ 14ാമത് ചരമവാർഷിക ദിനാചരണം നടത്തി. പറവൂർ സഹകരണ ബാങ്കിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ റാഫേൽ ആൻറണി അനുസ്മരണ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻറ് ഇ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ എസ്. ശ്രീകുമാരി, കെ.ജെ. ഷൈൻ, ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, സി.പി. ജയൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Loading...
COMMENTS