Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചകര്‍മ ആശുപത്രി:...

പഞ്ചകര്‍മ ആശുപത്രി: കേന്ദ്രം അനുവദിച്ച പണം തിരിച്ചെടുക്കുന്നതിന് നടപടി ^കെ.സി. വേണുഗോപാല്‍ എം.പി

text_fields
bookmark_border
പഞ്ചകര്‍മ ആശുപത്രി: കേന്ദ്രം അനുവദിച്ച പണം തിരിച്ചെടുക്കുന്നതിന് നടപടി -കെ.സി. വേണുഗോപാല്‍ എം.പി ആലപ്പുഴ: സൂപ്പര്‍ സ്പെഷാലിറ്റി പഞ്ചകര്‍മ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച് സ​െൻറർ നിര്‍മാണം സംസ്ഥാന ആരോഗ്യവകുപ്പി​െൻറ പിടിപ്പുകേടുമൂലം ആലപ്പുഴക്ക് നഷ്ടമാകാന്‍ പോവുകയാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആലപ്പുഴയുടെ അഭിമാന പദ്ധതിയായി രണ്ടാം യു.പി.എ സര്‍ക്കാർ ആദ്യഗഡുവായി രണ്ട് കോടി അനുവദിച്ച പദ്ധതിക്കാണ് ഈ ദുര്‍ഗതി. തുടര്‍ന്നുവന്ന എന്‍.ഡി.എ സര്‍ക്കാറും 2016ല്‍ സർക്കാർ മാറിയശേഷം ആരോഗ്യ വകുപ്പും ഈ പദ്ധതിയെ അവഗണിക്കുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഗഡുവായ രണ്ട് കോടി അനുവദിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എന്‍.ഡി.എ സര്‍ക്കാര്‍ കാലതാമസം വരുത്തിയതുമൂലം നിര്‍മാണ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് ലിമിറ്റഡ് കരാറില്‍നിന്ന് പിന്മാറി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഗഡു അനുവദിെച്ചങ്കിലും പുതുക്കിയ ഭരണാനുമതി നല്‍കി നിര്‍മാണ കരാര്‍ പുതിയ ഏജന്‍സിയെ ഏൽപിക്കാനുള്ള തുടര്‍ നടപടിയൊന്നും സംസ്ഥാനം സ്വീകരിച്ചില്ല -എം.പി പറഞ്ഞു. അനുവദിച്ച തുക വിനിയോഗിക്കാത്തതിനാല്‍ ഈ തുകയും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കേന്ദ്ര ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച തുക നഷ്ടമാകാതിരിക്കാൻ നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് മറ്റേതെങ്കിലും സര്‍ക്കാര്‍ എജന്‍സികളെയോ ഏല്‍പിച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് യഥാസമയം ഇടപെട്ടിെല്ലങ്കില്‍ ഈ പദ്ധതി ആലപ്പുഴക്ക് നഷ്ടമാകുമെന്നും അങ്ങനെവന്നാല്‍ അതി​െൻറ പൂര്‍ണമായ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനായിരിക്കുമെന്നും എം.പി പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യപക്ഷം: ജില്ലതല സമ്മേളനം ഇന്ന് ആലപ്പുഴ: കേരള സംസ്ഥാന പട്ടിക ജാതി-വർഗ വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹിക ഐക്യദാർഢ്യപക്ഷത്തി​െൻറ ഭാഗമായി ജില്ലതല സമ്മേളനം വെള്ളിയാഴ്ച രാവിലെ 11ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അരൂർ എം.എൽ.എ എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ മുഖ്യസന്ദേശം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story