Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോളിഫോം ബാക്റ്റീരിയ...

കോളിഫോം ബാക്റ്റീരിയ ഒഴിയുന്നില്ല; ഉളിയന്നൂർ ഗ്രാമം കുടിനീരിന് കേഴുന്നു

text_fields
bookmark_border
ആലുവ: പെരിയാറിനാൽ ചുറ്റപ്പെട്ട ഉളിയന്നൂർ ഗ്രാമം കുടിനീരിന് കേഴുന്നു. കോളിഫോം ബാക്ടീരിയ മൂലം കിണറുകളിലെ വെള്ളം ഉപയോഗ യോഗ്യമല്ലാതായതാണ് ഗ്രാമീണർ നേരിടുന്ന പ്രശ്നം. ഏതാനും വർഷങ്ങളായി ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ഗ്രാമങ്ങളടങ്ങുന്ന ദ്വീപിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. എങ്കിലും ഉളിയന്നൂർ പ്രദേശത്തെ കുറച്ച് കിണറുകളിൽ ശുദ്ധജല ലഭ്യതയുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രളയം വന്നത്. പ്രളയാനന്തരം ഉളിയന്നൂർ ഭാഗത്ത് ശുദ്ധജലം ലഭിച്ചിരുന്ന പല കിണറുകളിലെയും വെള്ളം കുടിക്കാൻ പറ്റാതായി. കോളിഫോം ബാക്റ്റീരിയ നിറഞ്ഞതാണ് കാരണം. കിണറുകൾ ഒന്നില്‍ കൂടുതല്‍ തവണ വറ്റിക്കുകയും ദിവസങ്ങളായി േക്ലാറിനേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പ്രളയം കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും കിണറുകളിലെ ബാക്റ്റീരിയയുടെ തോത് അപകടകരമായ അവസ്‌ഥയില്‍തന്നെ തുടരുകയാണ്. പലകുറി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കുടിവെള്ളത്തിന് മറ്റൊരു മാര്‍ഗം ഇതുവരെ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലിനജലമാണെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടും വീണ്ടും മറ്റൊരു വകുപ്പിനെ ഉപയോഗിച്ച് പരിശോധനകള്‍ തുടരുകയാണ് അധികൃതർ. നല്ല ജലം നിത്യോപയോഗത്തിനും കുടിക്കാനും എത്തിച്ച് തരാതെ പഞ്ചായത്ത് ഭരണാധികാരികള്‍ ഗ്രാമവാസികളുടെ ജീവൻവെച്ച് പന്താടുകയാണ്. പരിശോധനകളല്ല പരിഹാരമാണ് ആവശ്യമെന്ന് ഗ്രാമീണർ പറയുന്നു. പ്രളയത്തിന് ശേഷം ഗ്രാമത്തിലെ പ്രശ്നങ്ങൾ അറിയാൻ പഞ്ചായത്ത് പ്രസിഡേൻറാ ഉദ്യോഗസ്‌ഥരോ വാര്‍ഡിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ദുരവസ്‌ഥക്ക് ഉടന്‍ പരിഹാരമായില്ലെങ്കില്‍ പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഉളിയന്നൂര്‍ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് ഹരീഷ് പല്ലേരി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story