Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.യു നേതാവിനെ...

കെ.എസ്.യു നേതാവിനെ ആക്രമിച്ച കേസിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ കസ്​റ്റഡിയിൽ

text_fields
bookmark_border
മുതുകുളം: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. റോഷനും (26) മറ്റ് രണ്ടുപേർക്കും വെട്ടേറ്റ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ഇയാൾ ആർ.എസ്.എസ് പ്രവർത്തകനാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. കാർത്തികപ്പള്ളിയിലേക്ക് പോവുകയായിരുന്ന റോഷന് വലിയകുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം എതിരേൽപ് ആലിന് സമീപം വെച്ചാണ് വെട്ടേറ്റത്. വെൽഡിങ് വർക്ക്‌ഷോപ്പിൽ ലോറി നന്നാക്കാൻ എത്തിയ സുഹൃത്തിനോട് സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സംഭവം. അക്രമികൾ നാല് ബൈക്കിലായാണ് എത്തിയത്. വെട്ടേറ്റ റോഷനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ ലോറി അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ കല്ലുപുരക്കൽ ശ്രീനാഥ് (31), പെരളശ്ശേരിൽ വിനയൻ (33) എന്നിവരെ വലിയകുളങ്ങര ദേവീക്ഷേത്രത്തിനുസമീപം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇവെരയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ അനൗൺസ്മ​െൻറ് വാഹനത്തിൽനിന്നുള്ള ശബ്ദം ഉച്ചത്തിലായത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ സംഭവം ആണിതെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. റോഷന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് ബുധനാഴ്ച കാർത്തികപ്പള്ളി പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story