Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൈസൂരുവിൽ ദസറക്ക്...

മൈസൂരുവിൽ ദസറക്ക് ആവേശത്തുടക്കം

text_fields
bookmark_border
മൈസൂരു: കൊട്ടാര നഗരത്തെ ആവേശഭരിതമാക്കി ദസറ ആഘോഷങ്ങൾക്ക് മൈസൂരുവിൽ തുടക്കമായി. ചാമുണ്ഡി ഹിൽസിലെ ദേവീക്ഷേത്രത്തിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ചാമുണ്ഡി ദേവിക്ക് പുഷ്പാർച്ചന നടത്തി ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധ മൂർത്തി ദസറ ആഘോഷം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 19വരെയാണ് മൈസൂരു ദസറ. പ്രളയക്കെടുതി നേരിടുന്ന കുടക് ജില്ലയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇൻഫോസിസ് ഫൗണ്ടേഷൻ 25 കോടി നൽകുമെന്ന് സുധ മൂർത്തി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വീട് നിർമിച്ചുനൽകാനും മറ്റുമാണ് തുക ഉപയോഗിക്കുക. ഇൻഫോസിസ് ഫൗണ്ടേഷ​െൻറ നിയന്ത്രണത്തിലാകും വീടുനിർമാണം നടക്കുക. കുടിവെള്ളം, റോഡ് തുടങ്ങിയ കാര്യങ്ങൾ സർക്കാറും നടപ്പാക്കും. മൈസൂരുവിലെ ഹെബ്ബാൾ തടാകത്തിൽ നടപ്പാത നിർമിക്കാൻ 15 കോടി അനുവദിക്കുമെന്നും അവർ പറഞ്ഞു. ദസറ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി മൈസൂരു പൊലീസ് സുരക്ഷ ശക്തമാക്കി. 5,284 പൊലീസുകാർക്ക് പുറമെ 1,600 ഹോം ഗാർഡും 1,053 ട്രാഫിക് പൊലീസുകാരും സുരക്ഷാ ചുമതലയിലുണ്ട്. ഇത് കൂടാതെ 18, 19 തീയതികളിൽ 3,030 പൊലീസുകാരെ കൂടുതലായി നിയോഗിക്കും. ദസറ കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർത്താൻ ടൗൺഹാളിന് സമീപം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story