Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭീഷണിപ്പെടുത്തി...

ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ്; മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
കാക്കനാട്: കുടിവെള്ള വിതരണ കമ്പനി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന ഉടമയെ സമീപിച്ച് ലക്ഷം രൂപ ആവശ്യപ്പെട്ട ഫോര്‍ട്ട്കൊച്ചി സ്വദേശി മുരളീധരന്‍, ഒപ്പമുണ്ടായിരുന്ന കാക്കനാട് സ്വദേശി ജോമോന്‍, എരമല്ലൂര്‍ സ്വദേശി ഷാജു എന്നിവരാണ് അറസ്റ്റിലായത്. തുതിയൂര്‍ പാലച്ചുവട് സ്വദേശിയായ നിസാറില്‍നിന്ന് രണ്ട് തവണകളിലായി 1500 രൂപ വാങ്ങിയ സംഘം പിന്നീട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പരാതിയുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണം ആവശ്യപ്പെട്ട സംഘത്തെ ഉടമ തന്ത്രപൂര്‍വം ഓഫിസിലേക്ക് വിളിച്ചുവരുത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തൃക്കാക്കര എസ്‌.ഐ എ.എന്‍. ഷാജുവി​െൻറ നേതൃത്വത്തിലെത്തിയ സംഘമാണ് പിടികൂടിയത്. സ്ഥാപന ഉടമകള്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കരുതെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story