Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ അവാര്‍ഡിന് ...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലപ്പുഴ: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍നിന്ന് 2017-18 അധ്യയന വര്‍ഷം ഹയര്‍ സെക്ക ൻഡറി, വി.എച്ച്.എസ്.ഇ അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ വിദ്യാർഥികളില്‍നിന്നും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്നിക്, ജനറല്‍ നഴ്സിങ്, പ്രഫഷനല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രഫഷനല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ വിദ്യാർഥികളില്‍നിന്നും . സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍തന്നെ പാസായവരെ മാത്രമേ പരിഗണിക്കൂ. കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ പഠിച്ചവരായിരിക്കണം. 2018 മാര്‍ച്ചിൽ ഒരുവര്‍ഷത്തെ ക്ഷേമനിധി അംഗത്വമെങ്കിലും പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ പണം അടച്ചവരും ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തീകരിച്ചവരുമാകണം. ക്ഷേമനിധി ഓഫിസുകളില്‍നിന്ന് ലഭിക്കുന്ന നിശ്ചിതമാതൃകയിലെ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തി​െൻറ ക്ഷേമനിധി പാസ്ബുക്കി​െൻറ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കി​െൻറ പകര്‍പ്പ് എന്നിവകൂടി ഹാജരാക്കണം. അപേക്ഷ നവംബര്‍ 15ന് വൈകീട്ട് മൂന്നുവരെ ആലപ്പുഴ കല്ലുപാലത്തിന് സമീപത്തെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിവിഷനല്‍ ഓഫിസില്‍ സ്വീകരിക്കുമെന്ന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിവിഷനല്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story