Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാമജപ യാത്ര

നാമജപ യാത്ര

text_fields
bookmark_border
ചെങ്ങന്നൂർ: ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ചെങ്ങന്നൂര്‍ താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ശരണമന്ത്ര ജപയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. മുണ്ടന്‍കാവ് താഴമൺമഠം തന്ത്രി കണ്ഠരര് മോഹനരര് ദീപം തെളിച്ചു. നഗരം ചുറ്റി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തി​െൻറ കിഴക്കേ നടയിൽ നാമജപയാത്ര സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് പി.എന്‍. സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡൻറ് പി. ശശികുമാര വര്‍മ പ്രഭാഷണം നടത്തി. എന്‍.എസ്.എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, പന്തളം ശിവൻകുട്ടി, തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് എന്നിവര്‍ പങ്കെടുത്തു. നേത്രചികിത്സ ക്യാമ്പ് നാളെ ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്ലബ്, ജെ.സി.ഐ, ഡോ. ഉമ്മന്‍സ് ഐ ഹോസ്പിറ്റല്‍, ഉമയാറ്റുകര സ​െൻറ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി എന്നിവയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ സൗജന്യ നേത്രചികിത്സ മെഡിക്കല്‍ ക്യാമ്പ് കല്ലിശേരി മയാറ്റുകര സ​െൻറ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും. ക്യാമ്പില്‍ തൊഴിലധിഷ്ഠിത നേത്രസംരക്ഷണ കണ്ണടകളുടെ സൗജന്യവിതരണവും ബോധവത്കരണ ക്ലാസും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story