Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണമിടപാട്...

പണമിടപാട് സ്ഥാപനമുടമയുടെ കൊലപാതകം: പ്രതികളുടെ വീടുകളിൽ പരിശോധന

text_fields
bookmark_border
അമ്പലപ്പുഴ: കടുത്തുരുത്തിയിലെ പണമിടപാട് സ്ഥാപനമുടമ സ്റ്റീഫൻ പത്രോസി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പുന്നപ്രയിലെ വീടുകളിൽ െപാലീസ് പരിശോധന നടത്തി. കേസിലെ രണ്ടാം പ്രതികളായ പുന്നപ്ര അറവുകാട് കിഴക്കേ തൈയിൽ ആദർശ് (21), കൊങ്ങിണിപ്പറമ്പിൽ അരുൺ (19) എന്നിവരുടെ വീടുകളിലാണ് കടുത്തുരുത്തി സി.ഐ കെ. ജയ​െൻറ നേതൃത്വത്തിലെ അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. രാവിലെ 9.30ന് എത്തിയ സംഘം 10 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികളിെലാരാളുടെ അമ്മയുടെ കൈയിൽ ഏൽപിച്ച 50,000 രൂപയും കൊലപാതകം നടക്കുന്ന സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. സഹപാഠിയായ കാഞ്ഞിരത്താനം സ്വദേശി ജോബിനുവേണ്ടിയാണ് ഇവർ കൃത്യത്തിൽ പങ്കാളിയായത്. കൊലപാതകം ജോബിൻ തനിച്ചാണ് നടത്തിയത്. ഈ സമയം അരുണും ആദർശും സ്റ്റീഫൻ പത്രോസി​െൻറ വീടിനുമുന്നിൽ കാവൽ നിൽക്കുകയായിരുന്നു. ജോബിനെ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജോബി​െൻറ പിതാവ് ജയ്മോൻ സ്റ്റീഫൻ പത്രോസിൽനിന്ന് ലക്ഷങ്ങൾ പലിശക്കെടുത്തിരുന്നു. ഇേതചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്കൂൾ ഒാഡിറ്റോറിയം ഉദ്ഘാടനം മുഹമ്മ: ലൂഥറന്‍ മിഷന്‍ എല്‍.പി സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയത്തി​െൻറയും സ്റ്റേജി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. എം.പിയുടെ പ്രാദേശികഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം മുടക്കിയാണ് കെട്ടിടം നിര്‍മിച്ചത്. മന്ത്രി പി. തിലോത്തമൻ എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച ഒന്നര ലക്ഷം ഉപയോഗിച്ച് വിരല്‍ത്തുമ്പില്‍ വിജ്ഞാനം വിദ്യാഭ്യാസ പരിപാടിയുടെ വിജയത്തിന് ഒരു സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story