Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു ട്രോഫി ജലമേള...

നെഹ്‌റു ട്രോഫി ജലമേള നവംബർ 10ന്

text_fields
bookmark_border
ആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാകാൻ നെഹ്‌റു ട്രോഫി വള്ളംകളി നവംബർ 10ന് പുന്നമടക്കായലിൽ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എം.പി. മുഖ്യാതിഥിയാകും. എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിവന്ന വള്ളംകളി പ്രളയത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. മത്സരക്രമങ്ങൾക്ക് മാറ്റമില്ലെന്നും പുതിയ രജിസ്‌ട്രേഷൻ ഉണ്ടാകില്ലെന്നും എൻ.ടി.ബി.ആർ സൊസൈറ്റി യോഗത്തിനുശേഷം ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽനിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. സംസ്ഥാന സർക്കാറിൽനിന്ന് സഹായം ഒന്നുമുണ്ടാകില്ല. വിവിധ സമിതികൾ യോഗം ചേർന്ന് ആർഭാടമൊഴിവാക്കി കുറഞ്ഞ ചെലവിൽ നടത്താനാണ് തീരുമാനം. 50 ലക്ഷം രൂപയുടെ ടിക്കറ്റെങ്കിലും പുതുതായി വിറ്റാൽ വള്ളംകളി നഷ്ടമില്ലാതെ നടത്താനാകും. പരമാവധി ടിക്കറ്റ് വാങ്ങി കുട്ടനാടിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കലായി ഈ മത്സരത്തെ മാറ്റണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സ്റ്റാർട്ടിങ് സംവിധാനം, പന്തൽ എന്നിവയുൾെപ്പടെയുള്ള കാര്യങ്ങൾക്കായി ഇതിനകം ഒരു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ടിക്കറ്റെടുത്തവരിൽ ആവശ്യപ്പെട്ടവർക്കെല്ലാം പണം മടക്കി നൽകി. ബാക്കിയുള്ളവർക്ക് കൈയിലുള്ള ടിക്കറ്റുപയോഗിച്ച് കളി കാണാം. സൊസൈറ്റി യോഗത്തിൽ ചെയർമാനായ കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സെക്രട്ടറിയായ സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഹരൻബാബു തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story