Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ 1166...

വിമാനത്താവളത്തിൽ 1166 ഗ്രാം സ്വർണവും 2064 ഗ്രാം സ്വർണമിശ്രിതവും പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 33.14 ലക്ഷം രൂപയുടെ 1166 ഗ്രാം സ്വർണവും 2064 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ദുൈബയിൽനിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തി​െൻറ ശൗചാലയത്തിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. ശൗചാലയത്തിലെ ടിഷ്യു ഫോൾഡർ കാബിനറ്റി​െൻറ ഉള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 10 സ്വർണ ബിസ്‌കറ്റാണ് ഉണ്ടായിരുന്നത്. ആരാണ് സ്വർണം ഒളിപ്പിച്ചിരുന്നത് എന്ന് വ്യക്തമല്ല. കസ്റ്റംസ് വിഭാഗം വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അബൂദബിയിൽനിന്ന് എത്തിയ തൃശൂർ സ്വദേശിയുടെ പക്കൽനിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം വേർതിരിച്ചെടുക്കാൻ മിശ്രിതം ലാബിലേക്ക്് അയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story