Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓടകളിൽ മാലിന്യം...

ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് അസഹ്യ ദുർഗന്ധം

text_fields
bookmark_border
പിറവം: റോഡ് കടവിന് സമീപം ഓടകളിൽ നാളുകളായി മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം ദുർഗന്ധം അസഹ്യമായ സാഹചര്യത്തിൽ വ്യാപാരികൾ അധികൃതർക്ക് പരാതി നൽകി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഓടകളിൽ ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയത് നഗരസഭ നീക്കാത്തതാണ് പ്രശ്നം. ടൗണിൽനിന്നും മാലിന്യം ഒഴുകിയെത്തുന്ന ഓട പുഴയിലേക്കാണ് തുറക്കുന്നതെന്നതാണ് മാരകമായ മറ്റൊരു പ്രശ്നം. നബാർഡി​െൻറ സഹായത്തോടെ വലിയ പദ്ധതികൾ മാലിന്യനിർമാർജനത്തിന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓട വൃത്തിയാക്കുന്ന കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഓടകളിലേക്കാണ് തള്ളുന്നത്. കോഴിമാലിന്യവും സദ്യകളുടെ അവശിഷ്ടങ്ങളും ഓടയിൽ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ഓട വൃത്തിയാക്കുന്നിെല്ലങ്കിൽ മാരക പകർച്ചവ്യാധികൾക്കുള്ള സാധ്യതയുള്ളതായി ആരോഗ്യപ്രവർത്തകർതന്നെ ചൂണ്ടിക്കാണിക്കുന്നു. വൻതോതിൽ കൊതുകുശല്യവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story