Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുകയില ഉൽപന്നങ്ങള്‍...

പുകയില ഉൽപന്നങ്ങള്‍ പിടികൂടി

text_fields
bookmark_border
അങ്കമാലി: ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തിവന്ന വ്യാപാരിയെ അങ്കമാലി എക്സൈസ് പിടികൂടി. അങ്കമാലി മാര്‍ക്കറ്റ് റോഡില്‍ ചര്‍ച്ച് നഗറിലെ വ്യാപാരി മുണ്ടാടന്‍ കുര്യനാണ് അറസ്റ്റിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന് ലഭിച്ച രഹസ്യ സന്ദേശത്തെതുടര്‍ന്ന് നടത്തിയ മിന്നല്‍പരിശോധനയില്‍ ഹാന്‍സ് അടക്കമുള്ള 135 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് കണ്ടെടുത്തത്. മാരകരോഗങ്ങള്‍ക്കിടയാക്കുന്ന ലഹരിപദാര്‍ഥങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് 10 രൂപക്ക് വാങ്ങി 50 രൂപക്കാണ് വില്‍ക്കുന്നത്. വിദ്യാര്‍ഥികളാണ് പ്രധാനമായും ഇവ വാങ്ങുന്നത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗോഡ്വിന്‍ റോഡ്രിക്സ്, പ്രിവൻറിവ് ഓഫിസര്‍മാരായ എം.കെ. കാര്‍ത്തികേയന്‍ നായര്‍, വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, എ.ജെ. അനീഷ്, പി.എന്‍. അജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story