Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെയ്ത്ത് തൊഴിൽ...

നെയ്ത്ത് തൊഴിൽ പുനരാരംഭിച്ചവർക്ക് സഹായം നൽകി

text_fields
bookmark_border
പറവൂർ: പ്രളയത്തെത്തുടർന്ന് തകർന്ന തറികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗാന്ധിജയന്തി ദിനത്തിൽ നെയ്ത്ത് പുനരാരംഭിച്ച തൊഴിലാളികൾക്ക് സഹായമേകാൻ കൊച്ചി ആസ്ഥാനമായ 'ഭൂമിക' എന്ന സംഘടനയെത്തി. പറവൂർ കൈത്തറി നെയ്ത്ത് സഹ. സംഘം-3428ലെ 30 തൊഴിലാളികൾക്കും തറികൾ സജ്ജമാക്കുന്നതിന് സഹായിച്ച ഇരുപതോളം അനുബന്ധ തൊഴിലാളികൾക്കുമാണ് കിടക്കയുൾെപ്പടെയുള്ള വീട്ടുപകരണങ്ങൾ നൽകിയത്. സന്നദ്ധ സാമൂഹിക പ്രവർത്തകരായ ഡോ. ലക്ഷ്മി, ശോഭ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്. നഗരസഭ കൗൺസിലർ കെ.ജെ. ഷൈൻ വിതരണോദ്ഘാടനം നടത്തി. കൗൺസിലർ കെ.ജി. ഹരിദാസ്, സംഘം പ്രസിഡൻറ് ടി.എസ്. ബേബി, ഫാഷൻ ഡിസൈനർ രമേഷ് മേനോൻ, ഇ.ജി. ശശി, ഹാൻഡ്ലൂം സൂപ്പർവൈസർ സാജു സേവ്യർ, സെക്രട്ടറി എം.ബി. പ്രിയദർശിനി എന്നിവർ സംസാരിച്ചു. കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിന് ചേക്കുട്ടി പാവയുടെ മാതൃകയിലുള്ള ഭൂമിക പദ്ധതി ചടങ്ങിൽ പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story