Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്തജന പ്രതിഷേധസംഗമം

ഭക്തജന പ്രതിഷേധസംഗമം

text_fields
bookmark_border
പറവൂർ: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കി പണം കൊയ്യാനുള്ള സർക്കാറി​െൻറയും ദേവസ്വം ബോർഡി​െൻറയും നീക്കത്തിനെതിരെ അയ്യപ്പസേവ സമാജത്തി​െൻറ നേതൃത്വത്തിൽ പറവൂരിൽ നടന്ന ഭക്തജന സംഗമത്തിൽ പ്രതിഷേധമിരമ്പി. ശരണ മന്ത്രങ്ങളാൽ മുഖരിതമായി. പെരുവാരം മഹാദേവ ക്ഷേത്രനടയിൽ നിന്നാരംഭിച്ച നാമജപ ഘോഷയാത്രയിൽ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. മുനിസിപ്പൽ പഴയ പാർക്കിൽ നടന്ന പ്രതിഷേധ സംഗമം അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഖ്നാഥ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡൻറ് ടി.എ. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പന്തളം രാജകുടുംബം ട്രസ്റ്റ് സെക്രട്ടറി നാരായണ വർമ അനുഗ്രഹപ്രഭാഷണം നടത്തി. സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാറും ദേവസ്വം ബോർഡും ഭക്തജനങ്ങളുടെ വികാരം മാനിക്കാൻ തയാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല ആവശ്യപ്പെട്ടു. ഇതിന് സർക്കാർ ഓർഡിനൻസ് ഇറക്കാൻ തയാറാകണം. റിവ്യൂ ഹരജി നൽകുമെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ്, പിണറായി വിജയൻ കണ്ണുരുട്ടിയപ്പോൾ മാറ്റിപ്പറഞ്ഞത് ഹിന്ദുവിശ്വാസങ്ങൾ സംരക്ഷിച്ചു കൊള്ളാമെന്ന സത്യപ്രതിജ്ഞ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമല മുൻ മേൽശാന്തിമാരായ ആത്രശ്ശേരി രാമൻ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, മനു നമ്പൂതിരി, പറവൂർ ജ്യോതിസ്, അനിരുദ്ധൻ തന്ത്രികൾ, അനന്തൻ, പ്രഫ. സതീശ ബാബു, വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, എം.സി. സാബു ശാന്തി എന്നിവർ സംസാരിച്ചു. വിവിധ സമുദായ നേതാക്കളായ തമ്പി ആർ. കുറുപ്പ്, എം.കെ. വേണുഗോപാൽ, രമണൻ വില്ലംപറമ്പിൽ, എം.പി. ബിനു, എം.കെ. സജീവ്, ഉണ്ണികൃഷ്ണൻ മാടവന, എം.എസ്. സതീഷ്, എസ്. ദിവാകരൻ പിള്ള, ടി.വി. വേണു, കെ.എസ്. ജയശങ്കർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story