Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാതീയ...

ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതണം -മുഹമ്മദ് വേളം

text_fields
bookmark_border
എടവനക്കാട്: ജാതീയ വേർതിരിവുകളും ഉച്ചനീചത്വങ്ങളും തുടച്ചുനീക്കാൻ ഇസ്ലാമിക പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം ടി. മുഹമ്മദ് വേളം ആഹ്വാനം ചെയ്തു. എടവനക്കാട് ഗ്രെയ്സ് പബ്ലിക് സ്കൂളിൽ നടന്ന ജമാഅത്തെ ഇസ്ലാമി വൈപ്പിൻ ഏരിയ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തി​െൻറ പുനർനിർമാണത്തിൽ ജമാഅത്തെ ഇസ്ലാമി ക്രിയാത്മക പങ്കാളിത്തം വഹിക്കുമെന്നും മുഹമ്മദ് വേളം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സ്റ്റഡി ക്ലാസ് നടത്തി. ഏരിയ പ്രസിഡൻറ് ഐ.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.എ. അബ്ദുൽ ജലാൽ, വനിത വിഭാഗം കൺവീനർ മറിയംബി, സോളിഡാരിറ്റി ഏരിയ സെക്രട്ടറി തൻസീബ്, എസ്.ഐ.ഒ ഏരിയ സെകട്ടറി കെ.എ. ജസീർ, ജി.ഐ.ഒ ഏരിയ സെക്രട്ടറി ഹെന്ന സഫ്വാൻ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം എന്നിവർ സംസരിച്ചു. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു എടവനക്കാട്: കുഴുപ്പിള്ളി എടവനക്കാട് പഞ്ചായത്തിലെ പല സ്ഥലത്തും പൈപ്പിെല ചോർച്ചയെത്തുടർന്ന് കുടിവെള്ളം വൻതോതിൽ പാഴാകുന്നു. പഴങ്ങാട് പാലത്തിനടിയിലും ഇല്ലത്തുപടി തെക്കും പള്ളത്താംകുളങ്ങരയുമടക്കം നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ ശുദ്ധജലം നഷ്ടപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ മാസങ്ങളായി ചോർച്ച തുടങ്ങിയിട്ട്. ജനപ്രതിനിധികളും നാട്ടുകാരും പരാതിപ്പെട്ടിട്ടും ഫലമില്ല. മേഖലയിൽ പല സ്ഥലത്തും കുടിവെള്ള ക്ഷാമമനുഭപ്പെടുമ്പോഴാണ് മറുവശത്ത് ഇത്തരത്തിൽ വെള്ളം നഷ്ടപ്പെടുന്നത്. അധികൃതരുമായി ബന്ധപ്പെടുമ്പോൾ അറ്റകുറ്റപ്പണിക്ക് സംസ്ഥാനപാതയിൽ കുഴിയെടുക്കാൻ പൊതുമരാമത്തി​െൻറ അനുമതി ലഭിക്കുന്നില്ലെന്ന മറുപടിയാണ് കിട്ടുന്നത്. കരാർ തൊഴിലാളികൾ നിയമനടപടി ഭയന്ന് ചോർച്ചക്കുനേരെ കണ്ണടക്കുന്ന സ്ഥിതിയാണ്. െറസിഡൻറ്സ് അസോ. ഉദ്ഘാടനം വൈപ്പിന്‍: എടവനക്കാട് നോര്‍ത്ത് െറസിഡൻറ്സ് അസോസിയേഷന്‍ എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടവനക്കാട് മദ്റസത്തുല്‍ ഫലാഹിയ ഹാളില്‍ നടന്ന യോഗത്തിൽ പ്രസിഡൻറ് കെ.ബി. വില്‍സണ്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ്‌ ഞാറക്കല്‍ സി.െഎ എം.കെ. മുരളി വിതരണം ചെയ്തു. ചികിത്സ സഹായവിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവന്‍മിത്ര നിർവഹിച്ചു. ഫുള്‍ബ്രൈറ്റ്‌സ് സ്കോളറും കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പ്രഫസറും 2009ലെ സെക്കൻഡ് ആര്‍ട്ടിക് എക്‌സ്‌പെഡിഷന്‍ ടീം ലീഡറുമായ ഡോ. മുഹമ്മദ് ഹാത്തയെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി സി.എം. സലാം, െറസിഡൻറ്‌സ് അപെക്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ഡി. രാമകൃഷ്ണപിള്ള, കെ.എം. ജലീല്‍, പഞ്ചായത്ത് അംഗം ഷിബാനോ ബൈജു, പി.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story