Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടുക്കി അണക്കെട്ടി​െൻറ ...

ഇടുക്കി അണക്കെട്ടി​െൻറ ഷട്ടർ അടച്ചു

text_fields
bookmark_border
ചെറുതോണി: കനത്ത മഴപെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടി​െൻറ ഷട്ടർ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും റെഡ് അലർട്ട് പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ച ൈവകീട്ട് 3.15ഒാടെ ഡാമി​െൻറ ഷട്ടർ താഴ്ത്തിയത്. ശനിയാഴ്ച രാവിലെ 11നാണ് അണക്കെട്ടി​െൻറ മൂന്നാമത്തെ ഷട്ടർ 70 സ​െൻറിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ക്യൂമെക്സ് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കിയത്. ജലനിരപ്പ് 2387.05 അടിയായിരിക്കെയാണ് ഡാം തുറന്നത്. അടയ്ക്കുേമ്പാൾ 2387.02 അടിയാണ് ജലനിരപ്പ്. മഴയില്ലാത്തതും നീരൊഴുക്ക്‌ കുറഞ്ഞതും പരിഗണിച്ചാണ് ഷട്ടർ അടച്ചതെന്ന് കലക്ടർ കെ. ജീവൻബാബു പറഞ്ഞു. അണക്കെട്ട് കമീഷൻചെയ്ത ശേഷം ഇത് നാലാം തവണയാണ് ഷട്ടർ തുറക്കുന്നത്. കുറഞ്ഞ അളവിൽ പുറത്തേക്കുവിട്ടതിനാൽ ഇത്തവണ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് പെരിയാറിലൂടെ വെള്ളം ഒഴുകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story