Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആനിക്കാട്ട് ചിറ...

ആനിക്കാട്ട് ചിറ വീണ്ടും മാലിന്യവാഹിനിയായി

text_fields
bookmark_border
ആനിക്കാട്ട് ചിറ വീണ്ടും മാലിന്യവാഹിനിയായി
cancel
മൂവാറ്റുപുഴ: ഒരു നാടി​െൻറ ജലസ്രോതസ്സായ ആനിക്കാട്ടുചിറ വീണ്ടും മാലിന്യവാഹിനിയായി മാറി. കഴിഞ്ഞ വർഷം പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപിൾ ടൺകണക്കിന് മാലിന്യം നീക്കി ശുചീകരിച്ച ചിറയാണിത്. കാൽനൂറ്റാണ്ടോളമായി അവഗണിക്കപ്പെട്ടുകിടന്ന ആവോലി പഞ്ചായത്തിലെ ആനിക്കാട്ടുചിറയിൽ അടിഞ്ഞുകൂടികിടക്കുന്നത് ടൺ കണക്കിന് മാലിന്യമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, അറവു മാലിന്യങ്ങൾ എന്നിവയടക്കമാണ് ചിറയിൽ നിറഞ്ഞിരിക്കുന്നത്. മൂവാറ്റുപുഴ-തൊടുപുഴ റോഡി​െൻറ ഓരത്ത് സ്ഥിതിചെയ്യുന്ന ചിറയിൽ വഴിയാത്രക്കാരുൾപ്പടെയുള്ളവർ മാലിന്യം തള്ളുന്നത് പതിവാണ്. ചത്ത മൃഗങ്ങളെയുൾെപ്പടെ കൊണ്ടുതള്ളുന്ന ഇടമായി ചിറ മാറി. നാലേക്കർ വിസ്തൃതിയാണ് ചിറക്കുള്ളത്. മുൻകാലങ്ങളിൽ ഈ ചിറയിലെ വെള്ളം കുടിവെള്ളമായി ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ചിറയുടെ നവീകരണത്തി​െൻറ ഭാഗമായി ഉദ്യാനവും അലങ്കാരദീപങ്ങളും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇവ സംരക്ഷിക്കാൻ ആളില്ലാത്തതാണ് പ്രധാന കാരണം. ആനിക്കാട്ട് ചിറക്ക് ചുറ്റും സംരക്ഷണ ഭിത്തി കെട്ടുകയും കാമറ സ്ഥാപിക്കുകയും ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മൂവാറ്റുപുഴയുടെ ടൂറിസം സാധ്യതകളിൽ ആനിക്കാട് ചിറയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story