Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതട്ടുകട അടിച്ചു...

തട്ടുകട അടിച്ചു തകർത്ത് ഉടമയെയും മകനെയും മർദിച്ചു

text_fields
bookmark_border
തട്ടുകട അടിച്ചു തകർത്ത് ഉടമയെയും മകനെയും മർദിച്ചു
cancel
മൂവാറ്റുപുഴ: ആവോലിയിൽ മദ്യപസംഘം തട്ടുകട അടച്ചുതകർത്ത ശേഷം ഉടമയെയും മകനെയും മർദിച്ചു. ശനിയാഴ്ച രാത്രി ആവോലി എസ്.ബി.ഐക്ക് സമീപം പ്രവർത്തിക്കുന്ന നടുക്കര പൂവോലിക്കൽ വർക്കിയുടെ കടയാണ് ഒരു സംഘം അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ഭക്ഷണം ബലമായി പിടിച്ചു പറിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് സംഘം കട തല്ലിത്തകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വർക്കിയെയും (60) മകൻ ജോബിനെയും(35) ഇവർ ക്രൂരമായി മർദിച്ചു. സാരമായി പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മർച്ചൻറ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 9. 30ന് ആവോലിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story