Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയത്തിൽ മുങ്ങിയ...

പ്രളയത്തിൽ മുങ്ങിയ അംഗൻവാടി പൂർവസ്‌ഥിതിയിലാക്കി യുവാക്കൾ

text_fields
bookmark_border
പ്രളയത്തിൽ മുങ്ങിയ അംഗൻവാടി പൂർവസ്‌ഥിതിയിലാക്കി യുവാക്കൾ
cancel
(പടം ea52 anganvadi) ആലുവ: പ്രളയത്തിൽ പൂർണമായും മുങ്ങിയ അംഗൻവാടി പൂർവസ്‌ഥിതിയിലാക്കി യുവാക്കൾ. ചൂർണിക്കര പഞ്ചായത്തിലെ ദാറുസ്സലാം 12ാം വാർഡിലെ അംഗൻവാടിയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. വെള്ളം കയറി ഭംഗി നഷ്‌ടപ്പെട്ട കെട്ടിടം പെയിൻറ് ചെയ്തുകൊടുക്കുകയും ചെയ്തു. അംഗൻവാടിയിലേക്കാവശ്യമായ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിനുശേഷം അംഗൻവാടിയിൽ ചളിയും മാലിന്യവും നിറഞ്ഞിരുന്നു. എന്നാൽ, ആരും സഹായിക്കാൻ വരാതിരുന്നതുകൊണ്ട് അംഗൻവാടി വൃത്തിയാക്കൽ നീണ്ടുപോയി. ഇതുമൂലം കുട്ടികളെ വീട്ടുകാർ വിട്ടിരുന്നില്ല. അധ്യാപികയും ഹെൽപറുംകൂടി അംഗൻവാടി വൃത്തിയാക്കിത്തുടങ്ങിയെങ്കിലും അവർ മാത്രം വിചാരിച്ചാൽ തീരാവുന്ന പണിയായിരുന്നില്ല ഉണ്ടായിരുന്നത്. പരിസരവാസികളിൽനിന്ന് സംഭവം അറിഞ്ഞ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാലും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീഖും അംഗൻവാടിയിൽ എത്തുകയും ശോച്യാവസ്‌ഥ മനസ്സിലാക്കി തുടർന്നുള്ള വൃത്തിയാക്കൽ ഏറ്റെടുക്കുകയും ചെയ്തു. കെ.കെ. ജമാൽ, മുഹമ്മദ് ഷഫീഖ് എന്നിവർക്കുപുറമെ നിയോജക മണ്ഡലം സെക്രട്ടറി മനു മൈക്കിൾ, വി.എ. ഉബൈദ്, അബ്‌ദുൽ ലത്തീഫ്, കെ.എ. കബീർ, എം.എസ്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് പെയിൻറിങ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story