Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോദി കോർപറേറ്റ് ദാസ്യം ...

മോദി കോർപറേറ്റ് ദാസ്യം അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
മോദി കോർപറേറ്റ് ദാസ്യം അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി
cancel
(പടം ea53 wp) ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേറ്റ് ദാസ്യം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സായാഹ്ന ധർണയിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിന് പ്രധാന കാരണം ഇന്ധന വില വർധനവാണെന്നും യോഗം കുറ്റപ്പെടുത്തി. ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിന് എതിരെ കുന്നത്തേരിയിലാണ് സായാഹ്ന ധർണ സംഘടിപ്പിച്ചത്. ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. അൻവർ അധ്യക്ഷത വഹിച്ചു. കേരള കൺസ്യൂമർ ഫെഡറേഷൻ പ്രതിനിധിയും പഞ്ചായത്ത് അംഗവുമായ മനോജ് പട്ടാട്, പത്രപ്രവർത്തകൻ അബ്ബാസ് മട്ടുമ്മൽ, എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഷറഫ് മട്ടുമ്മൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സി.ഐ. ഹസൻ, പഞ്ചായത്ത് സെക്രട്ടറി ടി.എം. അൻസാർ, യൂനിറ്റ് ഭാരവാഹികളായ ഷിഹാബുദ്ദീൻ, ടി.എം. സലീം, പി.ബി. അലിക്കുഞ്ഞ് എന്നിവർ ധർണക്ക് നേതൃത്വം നൽകി. കുന്നത്തേരി യൂനിറ്റ് പ്രസിഡൻറ് എം.എം. അൻവർ സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story