Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയാശ്വാസ ധനം...

പ്രളയാശ്വാസ ധനം അടിയന്തരമായി വിതരണം ചെയ്യണം -കെ.സി. ജോസഫ് എം.എൽ.എ

text_fields
bookmark_border
പ്രളയാശ്വാസ ധനം അടിയന്തരമായി വിതരണം ചെയ്യണം -കെ.സി. ജോസഫ് എം.എൽ.എ
cancel
ആലുവ: പ്രളയബാധിതർക്ക് ഇനിയും ലഭിക്കാത്ത 10,000 രൂപ അടിയന്തരമായി നൽകണമെന്ന് യു.ഡി. എഫ് ഉപസമിതി കൺവീനർ കെ.സി. ജോസഫ് എം .എൽ.എ ആവശ്യപ്പെട്ടു. ആലുവ കോൺഗ്രസ് ഹൗസിൽ നടന്ന യു.ഡി.എഫ് നേതൃസമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ്, യു.ഡി.എഫ് മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ്, ദിലീപ് കപ്രശ്ശേരി, കുമാരി ലിസി എബ്രഹാം, സി. ഓമന, അൽഫോൻസ് വർഗീസ്, പി.വൈ. ശാബോർ, യു.ഡി.എഫ് കക്ഷി നേതാക്കളായ കളത്തിൽ വിജയൻ, എ. നിസാർ, കെ.എസ്. സനൽകുമാർ, മുസ്ലിം ലീഗ്‌ ജില്ല വൈസ്‌ പ്രസിഡൻറ് ഉസ്മാൻ തൊലക്കര, യൂത്ത്‌ ലീഗ്‌ മണ്ഡലം പ്രസിഡൻറ്‌ ഹാഷിം, ഡൊമിനിക് കാവുങ്കൽ, ജി. വിജയൻ, ടി.ആർ. തോമസ്, സാബു റാഫേൽ, പരീത് കുമ്പശ്ശേരി, പി.എ. താഹിർ, ബാബു പുത്തനങ്ങാടി, ബാബു കൊല്ലംപറമ്പിൽ, എം.ഐ. ഇസ്മായിൽ, വി.വി. സെബാസ്റ്റ്യൻ, ജോസി പി. ആൻഡ്രൂസ്, എ.കെ. മുഹമ്മദാലി, കെ.കെ. ജമാൽ, യൂസഫ് ചന്ദ്രത്തിൽ, ഹംസ പറക്കാട്ട്, പി.എ. മെഹബൂബ്, എ. കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. പ്രളയക്കെടുതിയിൽ അടിയന്തരമായി നൽകുന്ന പതിനായിരം രൂപ ഇനിയും ലഭിക്കാത്തവരുടെ പരാതികളാണ് തെളിവെടുപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നുവന്നത്. അടിയന്തരഘട്ടങ്ങളിൽ സർക്കാറി​െൻറ ഭാഗത്തുനിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടത്ര സഹായം ഉണ്ടായില്ലെന്ന് പരാതിക്കാർ പറഞ്ഞു. ഈ മനുഷ്യനിർമിത പ്രളയത്തിൽ നാശം സംഭവിച്ചവർക്ക് സർക്കാർ എല്ലാ സഹായവും ചെയ്യണമെന്ന് യോഗത്തിൽ തെളിവെടുപ്പ് സമിതി കൺവീനർ മുമ്പാകെ ജനങ്ങൾ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story