Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങമനാട് കവലയില്‍...

ചെങ്ങമനാട് കവലയില്‍ അപകടവും ഗതാഗതക്കുരുക്കും

text_fields
bookmark_border
ചെങ്ങമനാട് കവലയില്‍ അപകടവും ഗതാഗതക്കുരുക്കും
cancel
ചെങ്ങമനാട്: ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ ചെങ്ങമനാട് കവലയും സമീപ റോഡുകളും വീതികൂട്ടണമെന്നാവശ്യം ശക്തമാവുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നുപോകുന്നതും ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന ജങ്ഷനാണ് ചെങ്ങമനാട്. ദേശീയപാത 17‍​െൻറ ലിങ്ക് റോഡായി ഉയര്‍ത്തിയ അത്താണി-പറവൂര്‍ റൂട്ടിലെ പ്രധാന ജങ്ഷനുകളില്‍ ഒന്നാണ് പറവൂര്‍. മാള, എളവൂര്‍, കണക്കന്‍കടവ്, കുറുമശ്ശേരി ഭാഗങ്ങളില്‍നിന്ന് പൊയ്ക്കാട്ടുശ്ശേരി വഴിയും ചെങ്ങമനാട് കവലയിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും കടന്നുപോകുന്നത്. ആലുവ മംഗലപ്പുഴയില്‍നിന്ന് തലക്കൊള്ളിവഴിയും ദേശീയപാത കോട്ടായിയില്‍നിന്ന് പുതുവാശ്ശേരി വഴിയും നിരവധി വാഹനങ്ങളാണ് ചെങ്ങമനാട് കവലയിലൂടെ വന്ന് പോകുന്നത്. ചെങ്ങല്‍ത്തോടി​െൻറ കൈവഴിയായ പാനായിത്തോട്ടിലൂടെ രണ്ട് പാലങ്ങള്‍ നിര്‍മിക്കുകയും കുറുമശ്ശേരി, കുന്നുകര, പാറക്കടവ് മേഖലയില്‍ റോഡുകള്‍ വികസിപ്പിച്ചും പലഘട്ടങ്ങളിലായി പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി വികസനം നടപ്പാക്കിയെങ്കിലും ചെങ്ങമനാട് നാല്‍ക്കവല ഇപ്പോഴും ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പ്മുട്ടുകയാണ്. റെയില്‍വെ ട്രാക്കിലൂടെ സഞ്ചരിക്കുംപോലെ കാല്‍നടയാത്രക്കാരും മറ്റും ജീവന്‍പണയം വെച്ചാണ് ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്. അപകടങ്ങളില്‍ പലര്‍ക്കും ജീവഹാനി വരെയുണ്ടായിട്ടുണ്ട്. ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായതോടെ ചെങ്ങമനാട് കവലയില്‍ ഏതാനും വര്‍ഷംമുമ്പ് നാല് ദിശകളില്‍ ബ്ലിംഗർ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും അശാസ്ത്രീയമായ ലൈറ്റുകള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കുകയാണ്. കുത്തനെയുള്ള വളവ് തിരിയുമ്പോള്‍ വാഹനങ്ങളിടിച്ച് സിഗ്നല്‍ പോസ്റ്റുകള്‍ ഏത് നിമിഷവും നിലംപൊത്തുംവിധം റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയാണ്. പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തുകയോ എടുത്ത് മാറ്റുകയോ വേണമെന്നാവശ്യം അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. രാവിലെയും വൈകുന്നേരങ്ങളിലും നാല് ബസ് സ്റ്റോപ്പുകളിലായി നൂറുകണക്കിന് യാത്രക്കാരാണെത്തുന്നത്. റോഡ് വികസിപ്പിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കാലങ്ങളായി റോഡ് വികസനത്തിന് പല പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും യാതൊന്നും നടപ്പായിട്ടില്ല. വാഹനങ്ങളുടെ വരവ് വര്‍ധിച്ചതോടെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. പലപ്പോഴും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരുടെയും മറ്റും സഹായം കൊണ്ടാണ് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കൊഴിവാകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story