Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല സ്ത്രീപ്രവേശനം: ...

ശബരിമല സ്ത്രീപ്രവേശനം: കോലം കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് അയ്യപ്പഭക്തർ പ്രതിഷേധ നാമസങ്കീർത്തന പദയാത്രയും കോലം കത്തിക്കലും നടത്തി. ശബരിമല സംരക്ഷണസമിതി കൊച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധ യാത്രയിൽ അണിനിരന്നത്. ചെറളായി ശ്രീധർമശാസ്ത ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിച്ച പ്രകടനം അമരാവതി അമ്മൻകോവിൽ കവലയിൽ സമാപിച്ചു. സമാപനയോഗം അയ്യപ്പസേവ സമിതി സെക്രട്ടറി ആർ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പദ്മകുമാർ, തൃപ്തി ദേശായി എന്നിവരുടെ കോലം കത്തിച്ചു. വേണുഗോപാൽ, റാം കിളിക്കാർ, രാകേഷ് തമ്പാൻ, രാജേഷ്, എസ്.ആർ. ബിജു, പ്രസന്നകുമാർ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. വീട്ടുമുറ്റത്ത് നെൽകൃഷിയിറക്കി പ്രതിഷേധിച്ച് കർഷകൻ പള്ളുരുത്തി: പാടശേഖര കമ്മിറ്റികൾ നെൽകൃഷിയിൽനിന്ന് പിൻവലിയുന്നതിനെതിരെ വീട്ടുമുറ്റത്ത് നെൽകൃഷി ഇറക്കി പ്രതിഷേധം. ചെല്ലാനം പുത്തൻതോട് തോലാട്ട് വീട്ടിൽ ടി.കെ. സേവ്യറാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ചെല്ലാനം മേഖലയിൽ ഒരുമീൻ, ഒരുനെല്ല് കൃഷി നടന്നിരുന്ന പ്രദേശമാണിത്. ഒന്നിടവിട്ട് നെൽകൃഷിയും മീൻകൃഷിയും നടത്തുന്ന ഇവിടെ കുറച്ചുനാളുകളായി മത്സ്യകൃഷി നടക്കാറുണ്ടെങ്കിലും നെൽകൃഷി പല കാരണങ്ങൾ പറഞ്ഞ് നടത്താൻ വിമുഖത കാട്ടുകയാണ്. പൊക്കാളി പാടശേഖരങ്ങളിൽ പലതിലും കൃഷിയില്ല. പാടശേഖര കമ്മിറ്റികളാകട്ടെ നോക്കുകുത്തികളാണ്. ഇതോടെയാണ് വീട്ടുമുറ്റത്തെ 25 മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്ത് കരനെൽ കൃഷി നടത്തി സേവ്യർ നെല്ല് വിളയിച്ചത്. പ്രളയസമയത്ത് പെയ്ത പെരുമഴയിൽ പ്രതീക്ഷകൾ കൈവിടുമെന്ന് കരുതിയെങ്കിലും തളർന്നില്ല. പരമ്പരാഗതമായി ലഭിച്ച കാർഷിക പരിജ്ഞാനം അടുത്ത തലമുറയിലേക്കും കൈമാറാനാണ് സേവ്യറി​െൻറ തീരുമാനം. മണ്ണിനോട് മല്ലിട്ട് നേടുന്ന വിജയത്തിന് മാധുര്യമേറുമെന്ന് സേവ്യർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story