Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എൻ.ടി.യു.സി മാർച്ചും ...

ഐ.എൻ.ടി.യു.സി മാർച്ചും ധർണയും

text_fields
bookmark_border
നെട്ടൂർ: പ്രളയബാധിതർക്ക് എത്തിച്ച സാധനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകാതെ നശിപ്പിച്ച റവന്യൂ അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നെട്ടൂർ രാജ്യാന്തര പച്ചക്കറി മാർക്കറ്റിലേക്ക് നടത്തി. ജില്ല വൈസ് പ്രസിഡൻറ് ആൻറണി ആശാൻപറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി. ഷാജികുമാർ അധ്യക്ഷത വഹിച്ചു. ടി.പി. ആൻറണി, ജബ്ബാർ പാപ്പന, ജിൻസൺ പീറ്റർ, അനിൽ ലാൽ, തോമസ് ലെജു, നജീബ് താമരക്കുളം, വി.വി. സജീവ്, ടി.എം. അബ്ബാസ്, ഗ്രേസി സൈമൺ, പി.ആർ. ജോർജ്, രാജി സുമേഷ് എന്നിവർ സംസാരിച്ചു. നെട്ടൂർ ഐ.എൻ.ടി.യു.സി കവലയിൽനിന്ന് ആരംഭിച്ച മാർച്ചിന് ഐ.എൻ.ടി.യു.സി നേതാക്കൾ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story