Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതലയെടുപ്പുള്ള...

തലയെടുപ്പുള്ള ഗുരുക്കന്മാരുടെ അഭാവം വെല്ലുവിളി -ജസ്​റ്റിസ് കുര്യൻ ജോസഫ്

text_fields
bookmark_border
കളമശ്ശേരി: വിദ്യാർഥികളുടെ മനസ്സിലെ അന്ധകാരം നീക്കാൻ തലയെടുപ്പുള്ള ഗുരുക്കന്മാരുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. കളമശ്ശേരി നിയോജക മണ്ഡലത്തിൽ വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ നടപ്പാക്കുന്ന ഉണർവ് വിദ്യാഭ്യാസ പദ്ധതിയിലെ പ്രതിഭസംഗമം കുസാറ്റ് ഓപൺ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തി​െൻറ പിൻബലമില്ലാതെ ഒരു വ്യക്തിക്കും ഉയരാനോ വളരാനോ കഴിയില്ല. സമൂഹമാണ് വ്യക്തിയെ മഹാനാക്കുന്നത്. നേടിയെടുക്കുന്ന വിദ്യ നാടിനും നാട്ടാർക്കും വിളക്കായി മാറണം. അത് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് മനസ്സിൽ വെളിച്ചക്കുറവുണ്ടാകുന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. കുസാറ്റ് വി.സി ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്, ഫോർട്ട് കൊച്ചി ആർ.ഡി.ഒ എസ്. ഷാജഹാൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, മെംബർ റസിയ സവാദ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ, റുക്കിയ ജമാൽ, ബി.പി.സി.എൽ പ്രതിനിധി ജോർജ് തോമസ്, സുഡ് കെമി പ്രതിനിധി സജി മാത്യു, ഉല്ലാസ് കുമാർ, റെജികുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ 52 സർക്കാർ, എയിഡഡ് സ്കൂളുകളിൽനിന്ന് 10, 12 ക്ലാസുകളിൽ കഴിഞ്ഞ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഞ്ഞൂറോളം പ്രതിഭകളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story