Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ ചുഴലിക്കാറ്റ്​; വ്യാപക നാശം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരത്തിലും പരിസരങ്ങളിലും ശനിയാഴ്ച വൈകീട്ട് വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. കൊടുങ്ങല്ലൂർ കോടതിക്ക് സമീപവും പുല്ലൂറ്റ് പാലത്തിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. ശനിയാഴ്ച വൈകീട്ട് 5.30നാണ് അന്തരീക്ഷം പൊടുന്നനെ ഇരുൾമൂടി കാറ്റ് ആഞ്ഞ് വീശിയത്. ഇതോടൊപ്പം അസാധാരണമാം വിധം കനത്ത മഴ പെയ്തു. 15 മിനിറ്റോളം ഇത് തുടർന്നു. പുല്ലൂറ്റ് പാലത്തിന് കുറുകെ മരം വീണതോടെ ഗതാഗതം സ്തംഭിച്ചു. പാലത്തിന് അപ്പുറത്തും ഇപ്പുറത്തും വാഹനങ്ങൾ കുടുങ്ങി. റോഡിൽ അരക്കിലോമീറ്ററോളം കാൽനട ക്കാരുടെയും ഇരുചക്രവാഹനങ്ങളുടെയും തിരക്കായിരുന്നു. കൊടുങ്ങല്ലൂർ ഫയർഫോഴ്സും നാട്ടുകാരും ഏെറ പ്രയത്നിച്ചാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നഗരത്തിൽ മരം വീണേതാടെ ഗതാഗതം ബൈപാസ് വഴി തിരിച്ചുവിട്ടു. വൈദ്യുതി ലൈനുകൾ വ്യാപകമായി തകരാറിലായതിനാൽ കൊടുങ്ങല്ലൂർ മേഖല ഇരുട്ടിലായി. നഗരത്തിലും ചാപ്പാറയിലും പരിസരങ്ങളിലുമാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. പാലത്തി​െൻറയും മറ്റും കൈവരികൾ തകർന്നു. വടക്കൻ മേഖലയിലും ചിലയിടങ്ങളിൽ കാറ്റുണ്ടായി. നിരവധി മരങ്ങൾ നിലംപൊത്തി. പലയിടത്തും കെട്ടിടങ്ങളുടെ മേൽക്കൂരയും ഷീറ്റും നശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story