Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേമ്പനാട്ടുകായലിൽ...

വേമ്പനാട്ടുകായലിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

text_fields
bookmark_border
ചേർത്തല: ഫൈബർ വള്ളത്തിൽ മത്സ്യവിൽപനക്ക് പോയി മടങ്ങിവരുന്നതിനിടെ വേമ്പനാട്ടുകായലിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇയാൾ ഉപയോഗിച്ചിരുന്ന വള്ളം കായലിൽ മറിഞ്ഞ നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 11ാം വാർഡ് തിരുനല്ലൂർ നികർത്തിൽ ഗോകുലനെയാണ് (65) കാണാതായത്. ശനിയാഴ്ച പുലർച്ച മത്സ്യബന്ധനത്തിന് പോയ ഇയാൾ വീട്ടിൽ മടങ്ങി എത്തിയശേഷം മത്സ്യം വിൽക്കുന്നതിന് വൈക്കത്ത് പോകാൻ തവണക്കടവിൽ ഫൈബർ വള്ളത്തിൽ എത്തി. വള്ളം അവിടെ ഇട്ടശേഷം ബോട്ടിലാണ് പോയത്. മടങ്ങിയെത്തി തവണക്കടവിൽനിന്ന് വീട്ടിലേക്ക് വള്ളത്തിൽ പുറപ്പെട്ടെങ്കിലും കാണാതാവുകയായിരുന്നു. വീട്ടിലെത്താൻ വൈകിയതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വള്ളം വീടിന് സമീപം മറിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുട്ടായതോടെ അവസാനിപ്പിച്ച തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story