Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയോട് അപമര്യാദയായി ...

യുവതിയോട് അപമര്യാദയായി പെരുമാറിയ എ.ഐ.വൈ.എഫ് നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ചാരുംമൂട്: യുവതിയോട് അപമര്യാദയായി പെരുമാറിയ എ.ഐ.വൈ.എഫ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ഐ.വൈ.എഫ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡൻറ് വെണ്മണി ഏറം തുണ്ടത്തിൽ മേലത്തതിൽ സന്തോഷിനെയാണ് (38) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നൂറനാട് എസ്.ബി.ഐക്ക് സമീപത്തെ കച്ചവടസ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. യുവതിയും ഒപ്പംവന്ന സ്ത്രീയും സാധനംവാങ്ങാൻ കടയിൽ എത്തിയതായിരുന്നു. ഇവർ സാധനങ്ങൾ വാങ്ങുന്നതിനിടെ ബൈക്കിലെത്തിയ സന്തോഷ് കടയി‌ൽ കയറുകയും അവിടെനിന്ന് സാധനംവാങ്ങി പുറപ്പെടാൻ തുടങ്ങുമ്പോൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. വിവരം അറിഞ്ഞെത്തിയ പൊലീസ് സന്തോഷിനെയും ഇയാൾ വന്ന ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story