Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തെ ആദ്യ പൊലീസ് ...

രാജ്യത്തെ ആദ്യ പൊലീസ് ടെക്നോളജി കേന്ദ്രം കേരളത്തിൽ

text_fields
bookmark_border
കൊച്ചി: സ്ഥാപിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കൊക്കൂൺ അന്താരാഷ്ട്ര സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർഡോമി​െൻറ പ്രവർത്തനം സംസ്ഥാനത്തി​െൻറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ രൂപരേഖ തയാറാക്കുകയാണ്. കൊച്ചിയിൽ സൈബർഡോം ഉടൻ തുടങ്ങും. ഇൻഫോപാർക്കിലായിരിക്കും ആസ്ഥാനം. താമസിയാതെ കോഴിക്കോടും തുടങ്ങും. കേരള പൊലീസിൽ 165 എൻജിനീയർമാർ വിവിധ തസ്തികകളിൽ ജോലിചെയ്യുന്നുണ്ട്. അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിയമപാലനം, കുറ്റാന്വേഷണം തുടങ്ങിയ മേഖലകളിൽ ഗവേഷണ-നിരീക്ഷണങ്ങൾക്കാണ് പൊലീസ് ടെക്നോളജി കേന്ദ്രം. നിർമാണം താമസിയാതെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത കൊക്കൂൺ സമ്മേളനം ഡാർക് നെറ്റ് കേന്ദ്രീകരിച്ചായിരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story