Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിവിൽ തർക്കങ്ങളിലെ...

സിവിൽ തർക്കങ്ങളിലെ പൊലീസ്​ ഇടപെടൽ: നടപടിക്കൊരുങ്ങി ഹൈകോടതി

text_fields
bookmark_border
െകാച്ചി: സിവിൽ തർക്കങ്ങളിലെ പൊലീസ് ഇടപെടൽ സംബന്ധിച്ച കേസുകളിൽ ഹൈകോടതി ഇടപെടുന്നു. പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി എത്തുന്ന ഹരജികളിൽ ഏറെയും സിവിൽ തർക്കങ്ങളിലുള്ള പൊലീസി​െൻറ അനാവശ്യ ഇടപെടൽ സംബന്ധിച്ചാണെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് ശക്തമായ നടപടിക്ക് ഹൈകോടതി തയാറാവുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മുഴുവൻ ഉത്തരവുകളും സർക്കുലറുകളും ചട്ടങ്ങളും പരിശോധനക്കായി കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. തർക്കം ഒത്തുതീർപ്പാക്കാൻ വിഷയം ഏറ്റെടുക്കുന്ന സ്റ്റേഷൻ ഹൗസ് ഒാഫിസർമാരെക്കുറിച്ചുള്ള പരാതി വ്യാപകമാണ്. ഏകപക്ഷീയ ഇടപെടലാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. വഴങ്ങാൻ തയാറാകാത്തവർക്കെതിരെ കള്ളക്കേസ് ചമക്കുകയും കേെസടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ്. ഇത്തരം കേസുകളിൽ കുടുങ്ങിയവർ കേസ് റദ്ദാക്കാനും പൊലീസ് പീഡനം ചൂണ്ടിക്കാട്ടിയും തുടർച്ചയായി എത്താൻ തുടങ്ങിയതോടെയാണ് കോടതി സംഭവങ്ങളെ അതീവ ഗൗരവത്തിലെടുത്തത്. സിവിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുതെന്ന ഡി.ജി.പിയുടെ സർക്കുലറുകളുണ്ടായിട്ടും ഉദ്യോഗസ്ഥർ വകവെക്കുന്നില്ലെന്ന് ഇത്തരം കേസുകൾ പരിഗണിക്കുന്നതിനിടെ കഴിഞ്ഞദിവസം കോടതി പരാമർശിച്ചിരുന്നു. ആളൂർ എസ്.െഎക്കെതിരായ കേസ് പരിഗണിക്കവെയാണ് ഇതു സംബന്ധിച്ച് ഡി.ജി.പി പുറപ്പെടുവിച്ച മുഴുവൻ സർക്കുലറുകളും ഹാജരാക്കാൻ കോടതി സർക്കാറിന് നിർദേശം നൽകിയത്. അനധികൃതമായി സിവിൽ തർക്കത്തിൽ ഇടപെട്ടുവെന്ന് ആരോപണങ്ങൾ നേരിടുന്ന തൊടുപുഴ സി.െഎക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കും കഴിഞ്ഞദിവസം കോടതി നിർദേശിച്ചിരുന്നു. സിവിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുതെന്നും കക്ഷികളെ സ്റ്റേഷനിേലക്ക് വിളിച്ചുവരുത്തരുതെന്നും നിർദേശിച്ച് 2010ൽ ഡി.ജി.പി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിലെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി 2012ൽ വേറെയും സർക്കുലർ പുറപ്പെടുവിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നോ ക്രിമിനൽ കുറ്റകൃത്യത്തിന് സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാലല്ലാതെ സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. 2011ലെ പൊലീസ് ആക്ടിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. എന്നിട്ടും ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധിയിലല്ലാത്ത സ്ഥലങ്ങളിലെ സിവിൽ തർക്കങ്ങളിൽ പോലും ഇടപെടുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. പി.എ. സുബൈർ
Show Full Article
TAGS:LOCAL NEWS 
Next Story