Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാടകക്ക്​ എടുത്ത...

വാടകക്ക്​ എടുത്ത കാറുകൾ പണയം​െവച്ച്​ പണംതട്ടുന്ന സംഘം പിടിയിൽ

text_fields
bookmark_border
പിറവം: കാറുകൾ വാടകക്ക് എടുത്തശേഷം പണയം െവച്ച് പണം തട്ടുന്ന അന്തർ സംസ്ഥാന ബന്ധമുള്ള സംഘത്തെ പിറവം പൊലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തി തമിഴ്നാട്ടിൽ കൊണ്ടുപോയി പണയം വെച്ച് പണം തട്ടിയ കേസിൽ ആലപ്പുഴ പാണാവള്ളി പുഷ്പാലയത്തിൽ ഡെനീഷ് രമേശൻ (39), തൊടുപുഴ കരിമണ്ണൂർ കുറ്റമ്പലമറ്റം പരീക്കൽ സന്തോഷ് കുമാർ (43), കൊച്ചി ചുള്ളിക്കൽ നസീർ മുഹമ്മദ് (44), അങ്കമാലി കല്ലുപാലം പയ്ക്കാവീട്ടിൽ അലക്സ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്. പൊള്ളാച്ചി, തെങ്കാശി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് ഇവർ വാഹനങ്ങൾ പണയം െവച്ചത്. പൊൻകുന്നം, മൂവാറ്റുപുഴ, തൊടുപുഴ, അങ്കമാലി, മരട്, പൂച്ചാക്കൽ, മുഹമ്മ, മാരാരിക്കുളം, ചേർത്തല, ആലപ്പുഴ, കോട്ടയം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ ക്കേസുകളിൽ ഇവർ പ്രതികളാണ്. ഇന്നോവ അടക്കം നാല് വാഹനങ്ങൾ പൊലീസ് കണ്ടെത്തി. പിറവം സി.ഐ പി.കെ. ശിവൻകുട്ടി, എസ്.ഐ രജി രാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സൈബർ സെല്ലി​െൻറ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story