Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (2017 അഡ്മിഷൻ-റഗുലർ/2017 അഡ്മിഷൻ-സപ്ലിമ​െൻററി) പരീക്ഷ ഒക്‌ടോബർ 31 മുതൽ നവംബർ 16 വരെ നടക്കും. പിഴയില്ലാതെ ഒക്‌ടോബർ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 15 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമ​െൻററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്- സി.എസ്.എസ്) ജൂലൈ 2018 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. 2018 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ സുവോളജി (സി.എസ്.എസ് റഗുലർ/സപ്ലിമ​െൻററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 11 മുതൽ 17 വരെ അതത് കോളജുകളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. എം.എഡ് സീറ്റൊഴിവ് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് 2018-20 പ്രോഗാമിൽ ജനറൽ-സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർക്കായി ഒക്‌ടോബർ 10ന് രാവിലെ 11ന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഓഫിസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്തണം ഫോൺ: 0481 2731042. റിസർച് അസോസിയേറ്റ് ഒഴിവ് മഹാത്മാഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സ​െൻററിൽ റിസർച് അസോസിയേറ്റിനെ തെരഞ്ഞെടുക്കാൻ വാക്-ഇൻ ഇൻറർവ്യൂ നടത്തും. ഒക്‌ടോബർ 12ന് രാവിലെ 11.30ന് വൈസ് ചാൻസലറുടെ ചേംബറിലാണ് ഇൻറർവ്യൂ. ഒരുവർഷമാണ് നിയമനം. മാസം 35,000 രൂപ ലഭിക്കും. ബയോസയൻസ്, നാനോസയൻസ് വിഷയത്തിൽ പിഎച്ച്.ഡി ഉള്ളവർക്കും പിഎച്ച്.ഡി സമർപ്പിച്ച യു.ജി.സി നെറ്റ്/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സ്റ്റാർട്ടപ്പ്, ഇൻകുബേഷൻ, പേറ്റൻറ് എന്നിവയിൽ അറിവ് അഭികാമ്യം. പ്രായം 40 കവിയരുത്. അപേക്ഷകർ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും മൂന്ന് പകർപ്പുകൾ നൽകണം. താൽപര്യമുള്ളവർ അന്ന് രാവിലെ 10.15ന് സർവകലാശാല ഹെൽത്ത് സ​െൻറർ കെട്ടിടത്തിെല എ.ഡി എ.വി II സെക്ഷനിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story