Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജിക്ക്​ നാല്​...

എം.ജിക്ക്​ നാല്​ എൻ.എസ്.എസ് അവാർഡ്​

text_fields
bookmark_border
കോട്ടയം: സംസ്ഥാന സർക്കാറി​െൻറ നാഷനൽ സർവിസ് സ്‌കീം അവാർഡുകളിൽ നാലെണ്ണം മഹാത്മാഗാന്ധി സർവകലാശാലക്ക്. മികച്ച യൂനിറ്റായി അരുവിത്തുറ സ​െൻറ് ജോർജ് കോളജും മികച്ച പ്രോഗ്രാം ഓഫിസറായി ഇതേ കോളജിലെ സിനി ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വളൻറിയർമാർക്കുള്ള അവാർഡ് പി.ബി. പൂജമോൾ (കോട്ടയം ബസേലിയോസ് കോളജ്), സചിൻ എസ്. ദേവ് (തിരുവല്ല മാർത്തോമ കോളജ്), നവ്യ യേശുദാസ് (ആലുവ സ​െൻറ് സേേവ്യഴ്‌സ് കോളജ് ഫോർ വിമൻ) എന്നിവർ കരസ്ഥമാക്കി. അവാർഡ് ജേതാക്കളെ വൈസ് ചാൻസർ ഡോ. പ്രഫ. സാബു തോമസ്, രജിസ്ട്രാർ എം.ആർ. ഉണ്ണി, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ പ്രഫ. എം.ജെ. മാത്യു എന്നിവർ അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story